ഈരാറ്റുപേട്ട: കാത്തിരിപ്പിനൊടുവിൽ വാഗമൺ റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വിനോദസഞ്ചാരികളടക്കം നിരന്തരം കടന്നുപോകുന്ന ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഉന്നതനിലവാരത്തിൽ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും നടന്നു. ഇതിനൊടുവിൽ ഫെബ്രുവരി 25ന് പൊതുമരാമത്ത് മന്ത്രി പുനരുദ്ധാരണ ജോലികളുടെ ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും പണി ആരംഭിച്ചില്ല. ഇതോടെ വീണ്ടും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ താഴത്തെ നടയക്ക്ല്‍ ഭാഗത്ത് നിലവിലുള്ള ടാറിങ് ഇളക്കിമാറ്റുന്ന ജോലി ആരംഭിച്ചത്. 19.90 കോടി രൂപയാണ് ഈ റോഡിന്‍റെ പുനർനിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ റോഡ് നിര്‍മാണ ജോലി വിലയിരുത്തി. പടം . ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.