കോട്ടയം: കെ-റയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യം ഉയർത്തി കാസർകോട് നിന്നാരംഭിച്ച സംസ്ഥാന സമരജാഥ തിങ്കളാഴ്ച ജില്ലയിലെത്തും. രാവിലെ 9.30ന് മുളക്കുളത്ത് സമര ജാഥയുടെ ജില്ലയിലെ പര്യടനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജാഥാ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവൻ എന്നിവർ നയിക്കുന്ന സമരജാഥയുടെ മാനേജർ സംസ്ഥാന വൈസ് ചെയർമാൻ ടി.ടി. ഇസ്മയിലാണ്. കുറവിലങ്ങാട് -സണ്ണി എം.കപിക്കാട്, ഏറ്റുമാനൂർ - കെ.സി. ജോസഫ്, കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ സ്വീകരണയോഗങ്ങൾ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമരജാഥക്കൊപ്പം അണിചേർന്ന കലാകാരമാരുടെ കൂട്ടായ്മ ബാനർ കലാസംഘം സമര ഗാനങ്ങളും തെരുവ് നാടകവും അവതരിപ്പിക്കുമെന്ന് സംസ്ഥാന കെ-റയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.