പ്രതീക്ഷാദിനമാചരിച്ച്​ പ്രതിഷേധം

കൊക്കയാർ: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട്​ മാക്കൊച്ചി സമരപ്പന്തലിൽ കഴിയുന്നയാളുകൾ സമരത്തിന്‍റെ നൂറാം ദിവസം പ്രതീക്ഷാദിനമായി ആചരിച്ചു. മേഖല വാസയോഗ്യമല്ല എന്ന് വിവിധ ഏജൻസികളും ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തിട്ടും പുനരധിവാസം സംബന്ധിച്ച് അധികാരികളുടെ അവഗണന ഖേദകരമാണെന്ന് യോഗം ആരോപിച്ചു. അയ്യൂബ്ഖാൻ കട്ടപ്ലാക്കൽ യോഗം ഉദ്ഘാടനം ചെയ്തു. മാത്യു കമ്പിയിൽ അധ്യക്ഷതവഹിച്ചു. കെ.വി. ജോസഫ് കിണറ്റുകര, ജിജി കളരിക്കൽ, കെ.എച്ച്. തൗഫീക്ക്, റെഞ്ചി പ്ലാംകുന്നേൽ, ഷാഹുൽ പാറക്കൽ തുടങ്ങിയവർ സംസാരിച്ചു. ഷമീർഖാൻ കല്ലുപുരക്കൽ അതിജീവന പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. KTL WBLPradheeksha dina charanam മാക്കൊച്ചിയിൽ സമരപ്പന്തലിൽ കഴിയുന്നവർ വെളിച്ചം തെളിച്ച്​ നടത്തിയ പ്രതീക്ഷദിനാചരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.