ഭവനപദ്ധതി ശിലാസ്ഥാപനം നാളെ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷന്‍റെ (കെ.സി.ഒ) നേതൃത്വത്തിൽ 'കൈകോർക്കാം, വീടൊരുക്കാം' ഭവന പദ്ധതിയുടെ ആദ്യഘട്ട ശിലാസ്ഥാപനം ഞായറാഴ്ച നാലിന് വട്ടകപ്പാറയിൽ നടക്കും. സുമനസ്സുകളിൽനിന്നും സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ 43 സെന്‍റ്​ സ്ഥലത്ത് റോഡ്, വായനശാല, കളിസ്ഥലം, പൊതുകിണർ തുടങ്ങിയവയോടുള്ള പ്ലാൻ തയാറാക്കി. കെ.സി.ഒ ചെയർമാൻ സുനിൽ തേനംമാക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്​ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ രണ്ടുവീടിന്റെ തറക്കല്ലിടൽ നെസ്റ്റ് ഗ്രൂപ് വൈസ് ചെയർമാൻ എൻ. ജഹാംഗീർ ആദ്യ കർമം നിർവഹിക്കും. വ്യത്യസ്ത മേഖലയിലുള്ള സാമൂഹികപ്രവർത്തകരെ ഗവ. ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് ആദരിക്കും. വാർത്താസമ്മേളനത്തിൽ കെ.സി.ഒ ചെയർമാൻ സുനിൽ തേനംമാക്കൽ, ജനറൽ കൺവീനർ ഷക്കീല നസീർ, ചീഫ് കോഓഡിനേറ്റർ ബഷീർ തേനംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.