ടാങ്കര്‍ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് പരിക്ക്

നെടുംകുന്നം: റോഡില്‍ വെള്ളം നനച്ചുകൊണ്ടിരുന്ന . നെടുമണ്ണി സ്വദേശി വേട്ടര്‍തോട്ടം ജിജോക്കാണ് (38) പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 9.45ന് കറുകച്ചാല്‍-മണിമല റോഡില്‍ നെടുംകുന്നം സെന്റ് ജോണ്‍സ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. പൊടിശല്യത്തെതുടര്‍ന്ന് റോഡില്‍ വെള്ളം നനച്ചുകൊണ്ടിരുന്ന ടാങ്കര്‍ലോറിക്ക് പിന്നില്‍ നെടുംകുന്നത്തുനിന്ന്​ വന്ന ജിജോ ഓടിച്ച സ്‌കൂട്ടറിടിച്ച്​ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ജിജോയെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പടം: നെടുംകുന്നത്ത് ടാങ്കര്‍ലോറിക്ക് പിന്നിലിടിച്ച്​ മറിഞ്ഞ സ്‌കൂട്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.