പാലാ: വൈദ്യുതി തകരാർ മൂലം കമ്പ്യൂട്ടറിന് തീപിടിച്ച് പച്ചക്കറി വ്യാപാരസ്ഥാപനത്തിൽ തീപടർന്നു. തക്കസമയത്ത് അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻനാശനഷ്ടം ഒഴിവായി. എറ്റുമാനൂർ -പൂഞ്ഞാർ സംസ്ഥാനപാതയോരത്ത് ആശുപത്രി ജങ്‌ഷന് സമീപമുള്ള മേവട സ്വദേശി ശ്രീജിത്തിന്റെ പച്ചക്കറി വ്യാപാര സ്ഥാപനത്തിൽ വ്യാഴാഴ്ച രാത്രി 9.30നാണ് തീപടർന്നത്. രാത്രി വൈകിവരെ വൈദ്യുതിതടസ്സം മൂലം കട അടക്കുമ്പോൾ കമ്പ്യൂട്ടറിന്റെ ബന്ധം വിഛേദിക്കാൻ മറന്ന ഉടമ സ്ഥാപനം അടച്ചുപോയ ശേഷമാണ് സംഭവം. രാത്രി വൈദ്യുതി തകരാർ പരിഹരിച്ച് വിതരണം പുനഃസ്ഥാപിച്ചതോടെ ഷോർട്ട് സർക്യൂട്ട് മൂലം കമ്പ്യൂട്ടറിൽ തീപടരുകയായിരുന്നു. പുക ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് പാലാ പൊലീസ് വിവരം നൽകിയതോടെയാണ് അഗ്നിരക്ഷാ സേനയെത്തിയത്. അടച്ചിട്ടിരുന്ന ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്നാണ് സേന തീയണച്ചത്. എരിയല്‍ ബഞ്ചഡ് കേബിള്‍ സംവിധാനം ഉപഭോക്താക്കള്‍ക്ക് ദുരിതമാകുന്നു. പാലാ: വൈദ്യുതി തടസ്സങ്ങള്‍ക്കു ശാശ്വത പരിഹാരമാകുമെന്ന് കരുതി സ്ഥാപിച്ച ഏരിയല്‍ ബഞ്ചഡ് കേബിള്‍ (എ.ബി.സി കേബിള്‍) ഉപഭോക്താക്കള്‍ക്ക് ദുരിതമായി മാറുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പാലായില്‍ നിരന്തരം വൈദ്യുതി തടസ്സപ്പെടുന്ന അവസ്ഥയാണ്. വേനല്‍ രൂക്ഷമായതിനോടൊപ്പം അടിക്കടിയുള്ള വൈദ്യുതിതടസ്സം പാലായിലെ വ്യാപാരികളെയും ജനങ്ങളെയും വലക്കുകയാണ്. പരീക്ഷക്കാലം എത്തിയതോടെ മോഡല്‍ ഓണ്‍ലൈന്‍ പരീക്ഷകളും ഓണ്‍ലൈന്‍ ക്ലാസുകളുമുള്ള വിദ്യാർഥികളും ഇതിന്റെ ദുരിതം അനുഭവിക്കുന്നു. പാലായിലും പരിസരപ്രദേശങ്ങളിലും നിരന്തരമുണ്ടായിരുന്ന വൈദ്യുതി തടസ്സം എ.ബി.സി കേബിള്‍ സ്ഥാപിക്കുന്നതോടെ ഇല്ലാതാകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. മരക്കമ്പുകളും മറ്റും വീണ് ലൈന്‍ പൊട്ടിവീഴുന്നതിനും തകരാറിലാകുന്നതിനും ശാശ്വത പരിഹാരമാകും. കേബിള്‍ സ്ഥാപിച്ചതിനാല്‍ ലൈന്‍ തകരാര്‍ ആകുകയില്ലെന്നതും ആശ്വാസമായിരുന്നു. കേബിള്‍ സ്ഥാപിക്കാനായി ദിവസങ്ങളോളം വൈദ്യുതിബന്ധം നിലച്ചെങ്കിലും പ്രശ്‌നപരിഹാരമുണ്ടാകുമല്ലോ എന്ന ചിന്തയില്‍ ആളുകള്‍ സഹിച്ചു. കേബിള്‍ സ്ഥാപിച്ചതോടെ വൈദ്യുതിവകുപ്പിനും നേട്ടമായി. പരിപാലനച്ചെലവും തകരാര്‍ പരിഹരിക്കലും കുറവായതോടെ അതിനുള്ള ചെലവുകളും വൈദ്യുതി വകുപ്പിനു ഒഴിവായിക്കിട്ടി. കേബിള്‍ ആയതിനാല്‍ പ്രസരണ നഷ്ടത്തിലും കുറവുണ്ടായി. ഇതും കെ.എസ്.ഇ.ബിക്ക് ഏറെ ലാഭമായി. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന വൈദ്യുതി ഓഫിസുകളിലൊന്നാണ് പാലാ. കുടിശ്ശികക്കാരുടെ എണ്ണം ഏറെ കുറവുള്ളതും ഇവിടെയാണ്. എന്നാല്‍, ഏതാനും നാളുകളായി വൈദ്യുതി തകരാറുകള്‍ ഡിവിഷന് കീഴില്‍ പതിവാണ്. കേബിളിലോ ബ്രിഡ്ജിങിലോ തകരാറുണ്ടായാല്‍ കണ്ടെത്താന്‍ സാധിക്കാതെ വരുന്നതോടെ വൈദ്യുതി തടസ്സങ്ങളുടെ ദൈര്‍ഘ്യവും വർധിച്ചു. എവിടെയെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഫീഡറുകള്‍ അപ്പാടെ ഓഫ് ചെയ്തു പരിശോധന നടത്തേണ്ട അവസ്ഥയാണ്. ഓരോ ഫീഡറും ഓഫാക്കി പരിശോധിക്കേണ്ടി വരുമ്പോള്‍ ഒട്ടേറെ പ്രദേശത്ത് വൈദ്യുതി തടസ്സം നേരിടുന്നു. തകരാര്‍ കണ്ടെത്താന്‍ വൈകുന്തോറും വൈദ്യുതി തടസ്സങ്ങളും നീളും. തകരാര്‍ കണ്ടെത്തിയാലും പരിഹരിക്കുന്നതുവരെ വൈദ്യുതി വിതരണം പൂര്‍ണമായും തടസ്സപ്പെടുകയാണ്. എ.ബി.സി കേബിള്‍ സ്ഥാപിക്കുന്ന കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോയപ്പോള്‍ പകരംവന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിചയക്കുറവും തകരാര്‍ കണ്ടെത്താന്‍ വൈകാന്‍ ഇടയാക്കിയിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കളുടെതടക്കം ഒട്ടേറെ കണക്ഷനുകള്‍ ഉള്ള പാലായില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും പ്രശ്‌നം പരിഹരിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നു. തകരാറുകള്‍ ഉടന്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള നടപടികള്‍ ഉണ്ടാവാത്തപക്ഷം പാലായില്‍ വൈദ്യുതിതടസ്സങ്ങള്‍ വ്യാപകമാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.