വൈക്കം: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് നിര്‍വഹിച്ചു. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയായി. മുപ്പതിനായിരത്തിലധികം തിമിര ശസ്ത്രക്രിയകള്‍ നടത്തിയ നേത്രരോഗ വിദഗ്ധ ഡോ. സി.ജി. മിനി, വനിതരത്‌ന പുരസ്കാരം നേടിയ ഡോ. വൈക്കം വിജയലക്ഷ്മി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ.ടി. അനിതാകുമാരി വാരാചരണ സന്ദേശം നല്‍കി. ജില്ല മൊബൈല്‍ യൂനിറ്റിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. ജില്ല പഞ്ചായത്ത് അംഗം ഹൈമി ബോബി, ടി.വി പുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. തങ്കച്ചന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സൻ ആനിയമ്മ അശോകന്‍, പഞ്ചായത്ത് അംഗം ഗീത ജോഷി, മെഡിക്കല്‍ ഓഫിസര്‍ വി.കെ. ഷാജി, ജില്ല ഓഫ്താല്‍മിക് കോഓഡിനേറ്റര്‍ കെ.എം. ത്രേസ്യാമ്മ, ജില്ല മാസ് മീഡിയ ഓഫിസര്‍ ജെ. ഡോമി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.