ബന്ധുക്കൾ തമ്മിൽ തർക്കം; യുവാവിന് കുത്തേറ്റു

വൈക്കം: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. വൈക്കം ഉദയനാപുരം നേരേകടവ് ആലുംതറ ബൈജുവിനാണ്​ (46) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ബൈജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ബൈജുവും ബന്ധുവായ ബാബുവും തമ്മിൽ കലഹിച്ചിരുന്നു. മരണം സംഭവിച്ച വീട്ടിൽ മറന്നുവെച്ച ബൈജുവിന്‍റെ സഹോദരന്‍റെ മൊബൈൽ ഫോൺ എടുക്കാൻ വെള്ളിയാഴ്ച രാവിലെ ഏഴോടെ ബൈജു എത്തിയപ്പോൾ ബാബു (50) ബൈജുവിനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.