വീടുകളിൽ പുലർച്ച മോഷണശ്രമം

കോട്ടയം: രണ്ട് വീട്ടിൽ പുലർച്ച മോഷണശ്രമം. നീലിമംഗലത്ത് വെള്ളിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു സംഭവം. ഒരുവീട്ടിൽ മോഷ്ടാവ് കയറിയെങ്കിലും വീട്ടുകാർ പുറത്തിറങ്ങിയതോടെ ഓടിമറഞ്ഞു. മറ്റൊരു വീടിന്‍റെ അലമാര പൊളിച്ച് മോഷണത്തിനും ശ്രമിച്ചു. പുലർച്ച റോഡരികിൽ നിന്ന മോഷ്ടാവിനെ ഗാന്ധിനഗർ എസ്​.എച്ച്​.ഒ കെ. ഷിജിയുടെ നേതൃത്വത്തിൽ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടിമറഞ്ഞു. ഇയാളുടേതെന്ന്​ സംശയിക്കുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാത്രിയിൽ പൊലീസ് പട്രോളിങ്ങിനിടെയാണ് റോഡരികിൽ സംശയാസ്പദ സാഹചര്യത്തിൽ നിൽക്കുന്ന യുവാവിനെ ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി കണ്ടത്. രാത്രി പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം നടത്തി. മോഷ്ടാക്കളെ കണ്ടെത്തുന്നതിന്​ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. സാമൂഹികവിരുദ്ധർ വീടിന്​ തീവെച്ചു മണിമല: ആലപ്ര വഞ്ചിയപ്പാറ മണിമല വീട്ടിൽ രാധാമണിയമ്മയുടെ വീടിന്​ സാമൂഹികവിരുദ്ധർ തീവെച്ചു. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. രാധാമണിയമ്മ സമീപത്തെ ബന്ധുവീട്ടിലും മകൻ അനൂപ് അമ്മാവന്‍റെ വീട്ടിലും പോയ സമയത്താണ് സംഭവം. സമീപത്തെ വീട്ടിലെ പ്രാർഥനക്ക്​ എത്തിയ ആളാണ് വീടിന്​ മുന്നിൽ തീ കത്തുന്നത് കാണുന്നത്. സമീപവാസികൾ എത്തി വെള്ളം ഒഴിച്ച് തീ അണച്ചു. വർക്ക്ഷോപ്പിൽ ഉപയോഗിക്കുന്ന വേസ്റ്റ് തുണിയിൽ മണ്ണെണ്ണ ഒഴിച്ചാണ് കത്തിച്ചതെന്ന് കണ്ടെത്തി. മണിമല പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.