കടുത്തുരുത്തിക്ക്​ ലഭിച്ചത് മൂന്ന് വികസന പദ്ധതികൾ -മോൻസ് ജോസഫ്

കടുത്തുരുത്തി: മണ്ഡലത്തിലെ മൂന്ന്​ പദ്ധതികൾക്കാണ്​ ബജറ്റിൽ തുക അനുവദിച്ചതെന്ന്​ മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കുറവിലങ്ങാട് സയൻസ് സിറ്റിയുടെ അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഒരു കോടി​ നീക്കിവെച്ചു​. മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം ഗവ. ആശുപത്രികൾക്ക് പുതിയ ബ്ലോക്ക്‌ നിർമിക്കാൻ ഒരു കോടിയും അനുവദിച്ചിട്ടുണ്ട്​. കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ റോഡ് നിർമാണ പദ്ധതി ഉൾപ്പെടെ 20 വികസന ആവശ്യങ്ങൾ കൂടി ബജറ്റിന്റെ വാല്യം ഒന്നിൽ ഉൾപ്പെടുത്തിയതായി മോൻസ് ജോസഫ് വ്യക്തമാക്കി. ഇതിൽ ഏതെല്ലാം പദ്ധതികൾ ഈവർഷം ഏറ്റെടുക്കുമെന്ന് ധനകാര്യമന്ത്രിയുമായി പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കാനാണ് സർക്കാർ നിർദേശിച്ചതെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.