വിദ്യാർഥിനിയോട്​ മോശമായി പെരുമാറിയ അധ്യാപകന്‍ അറസ്റ്റില്‍

തൊടുപുഴ: വിദ്യാർഥിനിയോട്​ മോശമായി പെരുമാറിയ കായികാധ്യാപകന്‍ അറസ്റ്റില്‍. കോതമംഗലം വാരപ്പെട്ടി ചൂണ്ടേക്കാട്ടില്‍ ജിസ് തോമസാണ് ​(48) തൊടുപുഴ ​പൊലീസിന്‍റെ പിടിയിലായത്. ക്ലാസ് മുറിയിലും പരിശീലന സ്ഥലത്തും മോശമായി പെരുമാറിയെന്ന കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്​സോ ചുമത്തിയാണ്​​ അറസ്​റ്റെന്ന്​ പൊലീസ്​ പറഞ്ഞു​. വിദ്യാർഥി ആദ്യം മാതാപിതാക്കളെ വിവരമറിയിക്കുകയും ഇവർ ചൈല്‍ഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു​. ഇവർ അറിയിച്ചത്​ പ്രകാരം സ്‌കൂള്‍ അധികൃതരാണ്​ ജിസിനെതിരെ പൊലീസിൽ പരാതി നല്‍കിയത്​. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. TDG JIS THOMAS ജിസ്​ തോമസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.