ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്​

കങ്ങഴ: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ്​ പിടിയിൽ. കങ്ങഴ ഇടയപ്പാറ പൗവത്തിൽ ഷൈജു നൈനാനെയാണ്​ (42) കറുകച്ചാൽ പൊലീസ് അറസ്റ്റ്​ ചെയ്തത്​. അടൂരിലെ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്തശേഷം ഇന്‍റർവ്യൂവിന്​ അടൂരിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഹോട്ടലിൽ മുറിയെടുത്തശേഷം പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ കൈവശമുണ്ടെന്ന്​ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. സംഭവം അറിഞ്ഞ് വിദേശത്തുനിന്ന്​ ഭർത്താവെത്തി കറുകച്ചാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.