പെൺകുട്ടികൾക്കുനേരെ അതിക്രമം; യുവാവിനെ ഓടിച്ചിട്ട് പിടികൂടി

കോട്ടയം: നഗരമധ്യത്തിൽ വീണ്ടും സ്ത്രീകൾക്കുനേരെ അതിക്രമം. കടന്നുപിടിച്ച യുവാവിനെ പെൺകുട്ടികളും പിങ്ക്​ പൊലീസും ചേർന്ന്​ ഓടിച്ചിട്ടുപിടികൂടി. ഇടുക്കി നെടുങ്കണ്ടം നെടുവാതിലിൽ ബെന്നി വർഗീസ്​ (34)ആണ് പിടിയിലായത്​. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുറവിലങ്ങാടുനിന്നുള്ള പെൺകുട്ടികൾ സിനിമ കാണാനാണ്​ നഗരത്തിലെത്തിയത്​. സ്റ്റാൻഡിൽ ബസിറങ്ങി തിയറ്റർ റോഡിലൂടെ നടക്കുമ്പോൾ പുറകെയെത്തിയ ഇയാൾ പെൺകുട്ടികളോട്​ അശ്ലീലം പറയുകയും കടന്നുപിടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ ഓടിപ്പോയി. എന്നാൽ, പെൺകുട്ടികൾ ഇയാളെ വിടാതെ പിന്തുടർന്നു. ഇതിനിടയിൽ ധരിച്ചിരുന്ന ഷർട്ട് മാറ്റി ഇയാൾ ബാഗിലുണ്ടായിരുന്ന മറ്റൊരു ഷർട്ടിട്ടു. ഷർട്ട്​ മാറിയെങ്കിലും ഇയാളെ പെൺകുട്ടികൾ തിരിച്ചറിഞ്ഞു. പിന്നാലെ ബഹളംവെച്ച്​ ഓടി. ഇതുകണ്ട് ​പരിസരത്തുണ്ടായിരുന്ന പിങ്ക്​ സേനാംഗങ്ങളായ താനിയയും സബീനയും കുട്ടികൾക്കൊപ്പം ഓടി. എല്ലാവരും ചേർന്ന്​ ഇയാളെ പിടികൂടി. സ്‌പൈഡർ പട്രോളിങ് സംഘവും കൺട്രോൾ റൂം പൊലീസ് സംഘവും സ്ഥലത്തെി. ഉടൻ വെസ്റ്റ്​ സ്​റ്റേഷനിൽ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെയും പരാതിക്കാരെയും സ്​റ്റേഷനിൽ കൊണ്ടുപോയി. പെൺകുട്ടികളിൽനിന്ന്​ വിശദമായ മൊഴി എഴുതിവാങ്ങിയശേഷം ഇയാൾക്കെതിരെ കേസെടുത്ത്​ അറസ്റ്റ്​ രേഖപ്പെടുത്തി. KTL BENNY VARGESE ARREST-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.