സ്‌പെഷല്‍ റിക്രൂട്ട്‌മെന്‍റ്​ സെല്‍ നിര്‍ത്തലാക്കിയത് പുനഃപരിശോധിക്കണം -കെ.പി.എം.എസ്

കറുകച്ചാല്‍: സ്‌പെഷല്‍ റിക്രൂട്ട്‌മെന്‍റ്​ സെല്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ.എ. സനീഷ്‌കുമാര്‍ ആവശ്യപ്പെട്ടു. കെ.പി.എം.എസ് കറുകച്ചാല്‍ യൂനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ്​ തങ്കപ്പന്‍ വടകര അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അനില്‍ അമര, പ്രിയദര്‍ശിനി ഓമനക്കുട്ടന്‍, എം.ജി. രാജു, ബിന്ദു ഷാജി, സുരേഷ് വിശ്വനാഥന്‍, എസ്. ശ്രീജിത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രഞ്ജുമോന്‍ (പ്രസി), എം.ജി. രാജു (സെക്ര), ആര്‍. അശ്വതി (ഖജാ), ബി. ബൈജു, സുരേഷ് വിശ്വനാഥ് (വൈസ് പ്രസി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.