നാലുകിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്​ അന്തർ സംസ്ഥാന തൊഴിലാളിയെ നാലുകിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. ഒഡിഷ സ്വദേശി പരേഷ് നായിക്കാണ്​ (29)​ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8.30ഓടെ ഷാലിമാര്‍ എക്‌സ്​പ്രസില്‍ വന്നിറങ്ങിയ പരേഷി‍ൻെറ ബാഗില്‍നിന്ന്​ പൊലീസ് നായ്​ ഡോണ്‍ മണംപിടിച്ച്​ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പാലാ വലവൂരിലുള്ള സ്വകാര്യ ഫാക്ടറിയില്‍ ജോലിക്ക്​ എത്തിയതായിരുന്നു പരേഷ്. ട്രെയിനില്‍ കോട്ടയത്ത് ഇറങ്ങി പാലായിലേക്ക്​ ബസിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് പൊലീസ് നായ്​ ഡോണ്‍ പരേഷി‍ൻെറ ബാഗില്‍ മണംപിടിച്ചത്. കോട്ടയം ഡിവൈ.എസ്​.പി ജെ. സന്തോഷ്‌കുമാറി‍ൻെറ നിര്‍ദേശാനുസരണം ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്‌.ഐ എം.എച്ച്. അനുരാജ്, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സജീവ് ചെറിയാന്‍, ബിജോയ്​ മാത്യു, തോംസണ്‍ കെ. മാത്യു, അജയകുമാര്‍, ശ്രീജിത്ത് വി. നായര്‍, എസ്. അരുണ്‍, ഷെമീര്‍ സമദ്, ഡോഗ് സ്‌ക്വാഡ് അംഗങ്ങളായ പ്രേംജി, പ്രമോദ് തമ്പി, ബിനോയി എന്നിവര്‍ ചേര്‍ന്നാണ്​ പ്രതിയെ പിടികൂടിയത്. KTL Paresh പരേഷ് നായിക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.