വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന്: മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡില്‍നിന്ന്​ വിദ്യാര്‍ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതിയെത്തുടർന്ന്​ മോട്ടോര്‍ വാഹനവകുപ്പ് കോട്ടയം എന്‍ഫോഴ്‌സ്‌മെന്‍റ്​ ഉദ്യോഗസ്ഥര്‍ കാഞ്ഞിരപ്പള്ളി ബസ്​ സ്റ്റാൻഡില്‍ പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ പരിശോധന നടത്തി. ഈരാറ്റുപേട്ട-എരുമേലി റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. വിദ്യാര്‍ഥികളെ കയറ്റാതെ പുറത്തുനിര്‍ത്തുന്നതായും ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും പരാതി ഉയര്‍ന്നതിനെത്തുടർന്നായിരുന്നു പരിശോധന. ആദ്യതവണ ബസ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കി. ഇനിമുതല്‍ പരിശോധനയും നിയമനടപടിയും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്‍റ്​ ആര്‍.ടി.ഒ ടോജോ എം. തോമസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് പി. അഹമ്മദ്, എ.എം.വിമാരായ ജി. ഹരികൃഷ്ണന്‍, അന്‍ഷാദ് എന്നിവരാണ് പരിശോധന നടത്തിയത്. KTL Enforcement കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡില്‍ മോട്ടോര്‍ വാഹനവകുപ്പ് കോട്ടയം എന്‍ഫോഴ്‌സ്‌മെന്‍റ്​ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.