വൈക്കത്ത്​ യുദ്ധവിരുദ്ധ കാമ്പയിൻ

വൈക്കം: സന്നദ്ധ സേവന സംഘടനയായ ആശ്രയയുടെ ആഭിമുഖ്യത്തിൽ 'യുദ്ധം വേണ്ട, ശാന്തി മതി'യെന്ന മുദ്രാവാക്യം ഉയർത്തി വൈക്കം പടിഞ്ഞാറെ നടയിൽ ഗാന്ധി പ്രതിമക്കു മുന്നിൽ യുദ്ധവിരുദ്ധ കാമ്പയിൻ നടത്തി. ആശ്രയ ചെയർമാൻ ഇടവട്ടം ജയകുമാർ ഉൽഘാടനം ചെയ്തു. വൈക്കം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വി. അനൂപ്, പി.കെ. മണിലാൽ, പി.വി. ഷാജി, ബി. രവീന്ദ്രൻ, ശ്രീരാജ് ഇരുമ്പെപള്ളി, വർഗീസ് പുത്തൻചിറ, സന്തോഷ് ചക്കനാടൻ, വൈക്കം ജയൻ, വിജയമ്മ ബാബു, പ്രീത രാജേഷ്, പി.ഡി. ബിജിമോൾ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.