കോട്ടയം: ഐ.ടി പാർക്കുകൾ കേന്ദ്രീകരിച്ച് വീര്യംകുറഞ്ഞ മദ്യം വിപണനം ചെയ്യുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ പുതിയ മദ്യനയം അടിയന്തരമായി പിൻവലിക്കണമെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക എക്സിക്യൂട്ടിവ് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ചു. ജനനന്മ ലക്ഷ്യമാക്കി നയങ്ങൾ ആവിഷ്കരിക്കേണ്ടത് സർക്കാറിന്‍റെ കടമയാണെന്ന് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നടക്കുന്ന ന്യൂനപക്ഷ പീഡനങ്ങളെ യോഗം അപലപിച്ചു. യുക്രെയ്നിലെ റഷ്യയുടെ ആക്രമണങ്ങളിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോൾ നടത്തുന്ന ക്രൂരതകൾ അപലപനീയവും അങ്ങേയറ്റം ഹീനവുമാണന്ന് യോഗം ചൂണ്ടിക്കാട്ടി. മഹായിടവക വൈദിക സെക്രട്ടറി റവ. നെൽസൺ ചാക്കോ, ട്രഷറർ റവ. ഡോ. ഷാജൻ എ. ഇടിക്കുള, അത്മായ സെക്രട്ടറി ജേക്കബ് ഫിലിപ്, കല്ലുമല രജിസ്ട്രാർ ഫിലിപ് എം. വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.