പാറത്തോട്ടിൽ പ്രസിഡന്‍റ്​ രാജി സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം കേരള കോണ്‍ഗ്രസ് ധാരണയുടെ അടിസ്ഥാനത്തില്‍ സ്ഥാനം രാജിവെച്ചു. 14 മാസത്തിന്​ ശേഷമാണ് രാജി. എല്‍.ഡി.എഫ് ഭരിക്കുന്ന പാറത്തോട്ടില്‍ ആദ്യ ടേം കേരള കോണ്‍ഗ്രസ്-എമ്മിനായിരുന്നു. ഇതാണ് രണ്ടായി വിഭജിച്ച് ആദ്യ ടേം ജോണിക്കുട്ടിക്ക് നല്‍കിയിത്. അവസാന രണ്ടുവര്‍ഷം സി.പി.എമ്മിനും ഒരുവര്‍ഷം സി.പി.ഐക്കും നല്‍കാനാണ് ഇടതുമുന്നണി തീരുമാനം. കേരള കോണ്‍ഗ്രസ്, സി.പി.എം കക്ഷികള്‍ക്ക് അഞ്ചുവീതവും സി.പി.ഐ -മൂന്ന്, എസ്.ഡി.പി.ഐ -രണ്ട്, കേരള കോൺഗ്രസ് -രണ്ട്​, കോൺഗ്രസ് -ഒന്ന് എന്നതാണ് കക്ഷിനില. പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. ജീവനക്കാരോടും സഹപ്രവര്‍ത്തകരോടും ജോണിക്കുട്ടി നന്ദി അറിയിച്ചു. KTL WBLPRESIDENT RAJEE PARATHODE പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ജോണിക്കുട്ടി രാജി സമര്‍പ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.