എം.ജി സർവകലാശാല

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി കോട്ടയം: 2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത് - 2018 സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് മൂന്നിന് കോന്നി, എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളജിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷ ഒന്ന്, നാല് വർഷ ബി.എഫ്.എ. മാർച്ച് - 2022 ന്റെ പ്രായോഗിക പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 26 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജ് ഓഫ് മ്യൂസിക് ആൻഡ്​ ഫൈൻ ആർട്‌സിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ ഫലം 2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ - എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ - റെഗുലർ / 2016 അഡ്മിഷൻ - സപ്ലിമെന്ററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രേഖകൾ സഹിതം മാർച്ച് 14 നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. 2021 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. (സി.ബി.സി.എസ്. - മോഡൽ I, II, III - 2019 അഡ്മിഷൻ - റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രോഗ്രാം കോഓഡിനേറ്റർ - കരാർ നിയമനം മഹാത്മാഗാന്ധി സർവകലാശാല നാഷനൽ സർവിസ് സ്‌കീം (എൻ.എസ്.എസ്.) പ്രോഗ്രാം കോഓഡിനേറ്ററായി കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയിലോ അഫിലിയേറ്റഡ് കോളജുകളിലോ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ കുറയാത്ത പദവിയിൽ ജോലി ചെയ്തിരുന്നവരും എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസറായി ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരുമായിരിക്കണം അപേക്ഷകർ. കൂടാതെ ട്രെയിംഗ് ആൻഡ്​ ഓറിയന്റേഷൻ സെന്റർ അല്ലെങ്കിൽ ട്രെയിനിങ്​ ഓറിയന്റേഷൻ ആൻഡ്​ റിസർച് സെന്ററിൽനിന്ന് എൻ.എസ്.എസ്. ഓറിയന്റേഷൻ പൂർത്തിയാക്കിയിരിക്കുകയും വേണം. നിലവിലുള്ള ഒഴിവ് ഓപൺ വിഭാഗത്തിനായുള്ളതാണ്. അപേക്ഷകരുടെ പ്രായം 2022, ജനുവരി ഒന്നിന് 62 വയസ്സ്​ കവിയരുത്. നിയമിതരാകുന്നവർക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്ന് വർഷം വരെയായിരിക്കും നിയമന കാലാവധി. അപേക്ഷാഫോറവും വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686 560 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിന്​ വൈകീട്ട് അഞ്ചു മണിവരെ അപേക്ഷ സ്വീകരിക്കും. സ്റ്റുഡൻറ് സർവിസ് ഡയറക്ടർ -കരാർ നിയമനം മഹാത്മാഗാന്ധി സർവകലാശാലയിൽ സ്റ്റുഡന്‍റ്​ സർവിസ് ഡയറക്ടറായി കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്ന് വർഷം വരെയായിരിക്കും നിയമന കാലാവധി. ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും സർവകലാശാലയിലോ അഫിലിയേറ്റഡ് കോളജുകളിലോ ചുരുങ്ങിയത് ഏഴു വർഷത്തെ അധ്യാപന പരിചയവും ഉള്ളവരുമായിരിക്കണം അപേക്ഷകർ. കൂടാതെ, അംഗീകൃത സ്റ്റുഡന്‍റ്​ സർവിസ് പരിപാടികൾ നടത്തി പരിചയവുമുണ്ടായിരിക്കണം. നിലവിലുള്ള ഒഴിവ് ഓപൺ വിഭാഗത്തിനായുള്ളതാണ്. അപേക്ഷകരുടെ പ്രായം 2022, ജനുവരി ഒന്നിന് 62 കവിയരുത്. നിയമിതരാകുന്നവർക്ക് പ്രതിമാസം 50,000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686 560 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷകൾ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.