ചങ്ങനാശ്ശേരി: റഷ്യ-യുക്രെയ്ൻ സംഘർഷം കേന്ദ്ര സർക്കാർ ജാഗ്രതയോടെ നിരീക്ഷിച്ചു വരുകയാണെന്നും അവിടെ തുടരേണ്ട അടിയന്തര ആവശ്യം ഇല്ലാത്തവരോട് ഇന്ത്യയിലേക്ക് താൽക്കാലികമായി മടങ്ങി വരാൻ നിർദേശിച്ചതായും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ കൊടിക്കുന്നിൽ സുരേഷ് എം.പി നൽകിയ കത്തിന് മറുപടിയായി അറിയിച്ചു. കേന്ദ്ര വിദേശകാര്യ വകുപ്പ് വ്യോമയാന വകുപ്പുമായും വിവിധ വിമാനക്കമ്പനികളുമായും ബന്ധപ്പെട്ട് ഇന്ത്യയിലെയും യുക്രെയ്നിലെയും വിവിധ നഗരങ്ങൾ തമ്മിലുള്ള വിമാനസർവിസുകൾ ഇന്ത്യൻ വിദ്യാർഥികളുടെയും മറ്റ് ഇന്ത്യൻ പൗരന്മാരുടെയും ആവശ്യത്തിന് അനുസൃതമായി വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. യുക്രെയ്നിയൻ ഇന്റർനാഷനൽ എയർലൈൻസിലൂടെ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും കത്തിൽ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നിലവിൽ വന്നുവെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി സാധാരണ നിലയിൽ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നും കത്തിൽ വിശദമാക്കിയതായി എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.