ഈരാറ്റുപേട്ട: പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ വാഗമണ്ണിലേക്ക് ജില്ലയിൽനിന്ന് പ്രവേശിക്കുന്ന റോഡായ ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ പുനർനിർമാണം വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ സർക്കാർ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കാൻ കിഫ്‌ബി മുഖേന 66 കോടി അനുവദിച്ചിരുന്നു. എന്നാൽ, റോഡ് നിർമാണത്തിന് സ്ഥലം ഏറ്റെടുപ്പ് നടപടികൾ നടന്നില്ല. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം റോഡിന്റെ അവസ്ഥ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിയമസഭയിൽ ഉന്നയിക്കുകയും നിയോജക മണ്ഡലത്തിലെ ഇടതു നേതാക്കൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ടുകണ്ട് പുനർനിർമാണത്തിന് അടിയന്തരമായി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനവും നൽകിയിരുന്നു. നിലവിൽ റോഡ് നിർമാണത്തിനായി കിഫ്‌ബി മുഖേന തുക അനുവദിച്ചിരിക്കുന്നതിനാൽ വീണ്ടും നിർമാണത്തിനായി തുക അനുവദിക്കുക എന്ന സാങ്കേതിക പ്രശ്നങ്ങൾ മറികടന്നാണ് റോഡ് ബി.എം ബി.സി നിലവാരത്തിൽ ഉയർത്താൻ മുമ്പ് അനുവദിച്ച തുകക്ക് പുറമെ 19.9 കോടികൂടി സർക്കാർ അനുവദിച്ചത്. ഈരാറ്റുപേട്ട നടക്കൽ ഹുദാ ജങ്ഷനിൽ നടക്കുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷതവഹിക്കും. കൺവീനർ ജോയി ജോർജ്, നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്‌ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, എം.ജി. ശേഖരൻ, റഫീഖ് പട്ടരുപ്പറമ്പിൽ, അഡ്വ. ജയിംസ് വലിയ വീട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.