ബോർഡുകൾ നീക്കണം

ഈരാറ്റുപേട്ട: നഗരസഭ പരിധിയിലുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്ക്​ ഭൂമികളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, ഹോർഡിങ്​സ്, കൊടിമരങ്ങൾ എന്നിവ അടിയന്തരമായി നീക്കണമെന്ന്​ നഗരസഭ സെക്രട്ടറി അറിയിച്ചു. എല്ലാ പരസ്യ ഏജൻസികളും പ്രിന്‍റിങ്​ പ്രസുകളും പ്രിന്‍റ്​ ചെയ്യുന്ന എല്ലാ ബോർഡ്, ബാനര്‍, കൊടികള്‍ തുടങ്ങിയവയുടെ താഴ്ഭാഗത്ത് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അഡ്രസും ഫോൺ നമ്പറും രേഖപ്പെടുത്തണം. വിവരങ്ങൾ രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെ ലൈസൻസ് അന്വേഷണവിധേയമായി റദ്ദ് ചെയ്യുകയും പിഴ ഉൾപ്പെടെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്ക് ഒമ്പതുകോടി അനുവദിച്ചു ഈരാറ്റുപേട്ട: എം.എൽ.എ ഫണ്ട്, സി.എം.എൽ.ആർ.ആർ.പി, റീബിൽഡ് കേരള എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ താഴെപ്പറയുന്ന പദ്ധതികൾ നടപ്പാക്കി വരുന്നതായി എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളിലുമായി ഒമ്പതുകോടി 39 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. താഴെപ്പറയുന്ന പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. മുത്താരംകുന്ന് -കൊട്ടുകാപ്പള്ളി റോഡ് കോണ്‍ക്രീറ്റിങ്- 1.5 ലക്ഷം, മൈലാടി-കീഴേടം റോഡ് കോണ്‍ക്രീറ്റിങ്- രണ്ടു​ലക്ഷം, കാരക്കാട് കാടാപുരം-മുക്കോലിപ്പറമ്പ് റോഡിന് സംരക്ഷണഭിത്തി-രണ്ടുലക്ഷം ,ആനിപ്പടി - പുത്തന്‍പുരക്കല്‍ റോഡ് കോണ്‍ക്രീറ്റിങ്-രണ്ടു​ ലക്ഷം, കല്ലോലിപ്പറമ്പ് റോഡ് കോണ്‍ക്രീറ്റിങ്- രണ്ടുലക്ഷം, പുള്ളോലില്‍ - കാപ്പിരിപ്പറമ്പ് റോഡ് കോണ്‍ക്രീറ്റിങ്-2.5 ലക്ഷം, നടക്കല്‍-സഫാനഗര്‍ റോഡ് പുനരുദ്ധാരണം- മൂന്നു​ ലക്ഷം, പാണംതോട് - വേലംതോട് റോഡ് കോണ്‍ക്രീറ്റിങ്- മൂന്നു ലക്ഷം, മന്തക്കുന്ന് - മുഹ്‌യിദ്ദീന്‍ പള്ളി റോഡ് കോണ്‍ക്രീറ്റിങ്- മൂന്നു ലക്ഷം, അരുവിത്തുറ പള്ളി ജങ്ഷനില്‍ വെയ്​റ്റിങ് ഷെഡ് നിര്‍മാണം-4.9 ലക്ഷം, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഒന്നാം വാര്‍ഡില്‍ ജനകീയ ജലസേചന പദ്ധതി-10 ലക്ഷം, നടക്കല്‍ ഈലക്കയം പമ്പ് ഹൗസ് റോഡ്- 10 ലക്ഷം, ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ഈരാറ്റുപേട്ട കവാടം നിർമാണം-10 ലക്ഷം, ഈലക്കയം - മാതാക്കല്‍ ആസാദ് നഗര്‍ റോഡ് നവീകരണം-15 ലക്ഷം, 18വാര്‍ഡില്‍ അബ്ദുൽ റഹ്‌മാന്‍ റോഡ് കോണ്‍ക്രീറ്റ്, സംരക്ഷണഭിത്തി നിർമാണം- 20 ലക്ഷം, കെ.എസ്.ആര്‍.ടി.സി - ജവാന്‍ റോഡ് ടാറിങ്​ - 30 ലക്ഷം, പൊലീസ് സ്​റ്റേഷന്‍ -വാക്കാപറമ്പ്- പാറത്തോട് റോഡ് നിര്‍മാണം- 30 ലക്ഷം, ഈലക്കയം - ആസാദ് നഗര്‍ - മാതാക്കല്‍ റോഡ് നിർമാണം- 35 ലക്ഷം, നടയ്ക്കല്‍ കൊല്ലംകണ്ടം (നടയ്ക്കല്‍ കൊട്ടുകാപ്പള്ളി ) റോഡ് പുനരുദ്ധാരണം- 50 ലക്ഷം, പെരിങ്ങളം സെന്‍റ്​ അഗസ്റ്റിന്‍ എച്ച്.എസ്.എസ്. കമ്പ്യൂട്ടര്‍ രണ്ട്​ എണ്ണം- 80,000 രൂപ, മലയിഞ്ചിപ്പാറ സെന്‍റ്​ ജോസഫ് സ്‌കൂള്‍ റോഡ് ടാറിങ്​ - മൂന്നു ലക്ഷം, മുരിങ്ങപ്പുറം -കണിയാപ്പാറ റോഡ് പുനരുദ്ധാരണം-4.9 ലക്ഷം, ഈറ്റക്കുന്ന് ഭാഗത്ത് പഞ്ചായത്ത് സ്​റ്റേഡിയം പുനരുദ്ധാരണം-10 ലക്ഷം, അടിവാരം -മണ്ണുങ്കല്‍ -കൈപ്പള്ളി റോഡ് കോൺക്രീറ്റ്-14 ലക്ഷം, പെരിങ്ങളം -പച്ചിക്കല്‍ റോഡ് കോണ്‍ക്രീറ്റിങ്​-15 ലക്ഷം, കൈപ്പള്ളി-മഠം റോഡില്‍ മുട്ടം തോടിന് കുറുകെ തെക്കേക്കടവ് ഭാഗത്ത് പാലം നിർമാണം-20 ലക്ഷം, ഈരാറ്റുപേട്ട ഫയര്‍ സ്​റ്റേഷന് ഗാരേജ് നിർമാണവും അനുബന്ധ സൗകര്യങ്ങളും- 85 ലക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.