കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പഴയ കെട്ടിടത്തിന്‍റെ മേൽക്കൂരയിൽനിന്ന്​ കോൺക്രീറ്റ് ഇളകിവീണു

ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പഴയ കെട്ടിടത്തിന്‍റെ മേൽക്കൂരയിൽനിന്ന്​ കോൺക്രീറ്റ് പാളി ഇളകി വീണു. ഈ സമയം യാത്രക്കാർ ഇവിടെനിന്ന്​ മാറിനിന്നതിനാൽ വലിയ അപകടം ഒഴിവായി. ശനിയാഴ്ച ഉച്ചക്ക്​ രണ്ട് മണിയോടെയാണ് സംഭവം. കെട്ടിടം അപകടാവസ്ഥയിൽ ആയതിനാൽ പൊളിച്ചുനീക്കണമെന്ന്​ ആവശ്യമുയരുന്നതിനിടയിലാണ് സംഭവം. തുടർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർ സ്റ്റാൻഡിലെത്തി യാത്രക്കാർക്ക് മുന്നറിയിപ്പ്​ നൽകുകയും നോട്ടീസ് എഴുതിപ്പതിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ജോബ് മൈക്കിൾ എം.എൽ.എ സ്ഥലത്തെത്തി. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടി ഉടൻ പൂർത്തീകരിക്കണമെന്ന്​ എം.എൽ.എ ആവശ്യപ്പെട്ടു. അടിയന്തരമായി പഴയ കെട്ടിടം പൊളിച്ചുനീക്കുമെന്നും താൽക്കാലിക കെട്ടിടത്തിന്‍റെയും പുതിയ കെട്ടിടത്തിന്‍റെയും നിർമാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.