കുറിച്ചി പഞ്ചായത്തിൽ വികസന സെമിനാർ

ചങ്ങനാശ്ശേരി: കുറിച്ചി പഞ്ചായത്ത് കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻറ് വിഹിതം ഉപയോഗിച്ച് നടപ്പാക്കേണ്ട പദ്ധതികൾ തയാറാക്കുന്നതിന്​ വികസന സെമിനാർ നടത്തി. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ പ്രീതാകുമാരി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വികസന സെമിനാറിൽ 98,94,690 രൂപയുടെ പദ്ധതികൾക്കാണ്​​ രൂപം നൽകിയത്​. സ്ട്രീറ്റ് മെയിൻ ഇല്ലാത്ത പഞ്ചായത്തിലെ മുഴുവൻ വഴികളിലും ലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിക്കൽ, പ്രധാന പാതകളിൽ മാർഗതടസ്സമായ പോസ്റ്റുകൾ മാറ്റിയിടൽ, കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഭൂജലവകുപ്പിന്‍റെ സഹകരണത്തോടെ കുഴൽക്കിണറുകൾ സ്ഥാപിച്ച് ചെറുകിട കുടിവെള്ള പദ്ധതികൾ, പൊതുകിണറുകളുടെ നവീകരണവും റീചാർജിങ്ങും തോടുകൾ ആഴം കൂട്ടി ശുചീകരിക്കൽ തുടങ്ങിയവയാണ്​ പദ്ധതികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.