പൊൻകുന്നം: ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പള്ളിവേട്ട ഉത്സവം നടക്കും. വൈകീട്ട് 6.30നാണ് തെക്കുംഭാഗം, വടക്കുംഭാഗം വേലകളി സംഘങ്ങളുടെ കൂടിവേല. തിങ്കളാഴ്ച വൈകീട്ട് വടക്കുംഭാഗം മഹാദേവ വേലകളി സംഘത്തിന്റെ വേലകളി നടന്നു. ഇരിക്കാട്ട് എ.ആർ കുട്ടപ്പൻനായരുടെ ശിഷ്യരാണ് ഭഗവാന് മുന്നിൽ വേലകളി നടത്തിയത്. ഞായറാഴ്ച തെക്കുംഭാഗം സംഘത്തിന്റെ വേലയായിരുന്നു. പള്ളിവേട്ട, ആറാട്ടുത്സവങ്ങൾക്കും ഇരുസംഘങ്ങളും ചേർന്നുള്ള കൂടിവേലയാണ് സവിശേഷത. ചിറക്കടവിൽ പള്ളിവേട്ടയ്ക്കും ആറാട്ടിനും തിടമ്പേറ്റാനെത്തുന്നത് തൃക്കടവൂർ ശിവരാജു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് തൃക്കടവൂർ ശിവരാജു. തിങ്കളാഴ്ച നൽകിയ ഉത്തരവ് പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശിവരാജുവിനെ ചിറക്കടവ് ക്ഷേത്രത്തിൽ എഴുന്നള്ളിക്കാനാണ് ബോർഡിന്റെ നിർദേശം. ....................................... നൃത്തവേഷമില്ലാതെ അരങ്ങിലാടി രാധാദേവി 45 വർഷമായി നൃത്താധ്യാപന രംഗത്തുള്ള പനമറ്റം രാധാദേവി നൃത്തവേഷമില്ലാതെ അരങ്ങിൽ ചുവടുവെച്ചു. ചിറക്കടവ് ക്ഷേത്രത്തിൽ ശിഷ്യരുടെ നൃത്തപരിപാടിയിലായിരുന്നു ഗുരുനാഥയുടെ കലാസമർപ്പണം. നാലായിരത്തിലേറെ ശിഷ്യരുടെ ഗുരുനാഥയായ രാധാദേവി അരങ്ങിൽ നൃത്തമാടണമെന്ന് ആസ്വാദകർ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. പ്രഭാവർമ രചിച്ച് ഉണ്ണിമേനോൻ സംഗീതം നൽകി ആലപിച്ച 'ഒരുചെമ്പനീർപ്പൂവിറുത്ത് ഞാനോമലേ..' എന്ന ഗാനത്തിനാണ് രാധാദേവി നൃത്താവിഷ്‌കാരം നടത്തിയത്. രാധാദേവി നർത്തകരുടെ സംഘടനയുടെ ജില്ല രക്ഷാധികാരി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.