ഒരേക്കർ പുരയിടത്തിന് തീപിടിച്ചു

പള്ളിക്കത്തോട്: ഒരേക്കർ വരുന്ന പുരയിടത്തിന് തീപിടിച്ചു. പള്ളിക്കത്തോട് ബസ് സ്റ്റാൻഡിന് സമീപം തെക്കേക്കര ശിവദാസിന്‍റെ ഉടമസ്ഥതയിലുള്ള പുരയിടത്തിനാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകീട്ട്​ 5.30 ഓടെയാണ് സംഭവം. റോഡിനോട് ചേർന്ന പുരയിടത്തിൽ തീപടർന്നതോടെ നാട്ടുകാർ ചേർന്ന് തീ അണക്കാൻ ശ്രമിച്ചു. പുരയിടത്തിലെ 15 ഓളം വാഴകൾ, 10 ഓളം വരുന്ന റബർ തൈകൾ എന്നിവ കത്തിനശിച്ചു. 2000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് പാമ്പാടിയിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. റോഡരികിനോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ സിഗരറ്റ് കുറ്റിയിൽ നിന്നാകാം തീപടർന്നതെന്ന് സേനാംഗങ്ങൾ പറഞ്ഞു. എസ്.ടി.ഒ കലേഷ് കുമാർ, ഗ്രേഡ് എ.എസ്.ടി.ഒ ഹക്കീം, എഫ്.ആർ.ഒ അനീസ്, കെ.വി വിഷ്ണു, സെൻകുമാർ, സുജിത്ത്, ഹോംഗാർഡ് ബിനുകുമാർ, എഫ്.ആർ.ഒ.ഡി അനീഷ്‌മോൻ, എഫ്.ആർ.ഒ മുഹമ്മദ് സുൽഫി, വിനീത്, സന്ദീപ്, എഫ്.ആർ.ഒ.ഡി ബിജി എന്നിവർ നേതൃത്വം നൽകി. വടവാതൂർ: കാട് പിടിച്ചുകിടന്ന പുരയിടത്തിന് തീപിടിച്ചു. തിങ്കളാഴ്ച വൈകീട്ട്​ മൂന്നോടെ വടവാതൂർ സെമിനാരി റോഡിൽ സപ്ലൈകോ ഗോഡൗണിന് പിന്നിലെ കാട് പിടിച്ചു കിടന്ന ഒരേക്കറോളം വരുന്ന പുരയിടത്തിനാണ് തീപിടിച്ചത്. തീ പടർന്നതിനെ തുടർന്ന് പ്രദേശവാസികൾ കോട്ടയം അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഒരു യൂനിറ്റ് സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ പി.സുരേഷ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ രാജുമോൻ, അവിനാഷ് ചന്ദ്രൻ, ടി.അരുൺ, ടി.എൻ. പ്രസാദ് എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.