റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി വി.എൻ. വാസവൻ പതാക ഉയർത്തും

കോട്ടയം: ജില്ലതല റിപ്പബ്ലിക് ദിനാഘോഷം 26ന് രാവിലെ ഒമ്പതിന് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. മന്ത്രി വി.എന്‍. വാസവന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. വെസ്റ്റ് പൊലീസ് സ്​റ്റേഷനിലെ ഇൻസ്​പെക്ടർ ആർ.പി. അനൂപ് കൃഷ്ണയാണ് പരേഡ് കമാന്‍ഡർ. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ചടങ്ങില്‍ കേരള സിവിൽ പൊലീസ്, വനിത പൊലീസ്, വനം വകുപ്പ്, എക്സൈസ് എന്നിവയുടെ ഓരോ പ്ലാറ്റൂൺ മാത്രമാണ് പങ്കെടുക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് കലക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.