'ജനവാസമേഖലയിൽ മദ്യശാല സ്ഥാപിക്കരുത്'

വൈക്കം: കണിയാന്തോടിന്​ സമീപത്തേക്ക് ബിവറേജസ് ഔട്ട്​ലെറ്റ് മാറ്റിസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രദേശവാസികൾ. വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്ത് മദ്യശാല സ്ഥാപിക്കുന്നത് സമാധാനജീവിതം തകർക്കും. കൗൺസിലർ രാജശ്രീ വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന ആക്ഷൻ കൗൺസിൽ യോഗം മന്ത്രി, എം.എൽ.എ, കലക്ടർ, എക്സൈസ് വകുപ്പ് മേധാവികൾ എന്നിവർക്ക് ഭീമഹരജി സമർപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ഇടവട്ടം ജയകുമാർ, സുകുമാരൻ നായർ, അർജുൻ, മനോജ്, രാജൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.