പൂഞ്ഞാർ എൽ.പി സ്കൂളിന് കെട്ടിടം നിർമിക്കാൻ ഒന്നരക്കോടി

ഈരാറ്റുപേട്ട: 100 വർഷം പഴക്കമുള്ള പൂഞ്ഞാർ ഗവ.എൽ.പി സ്കൂളി​ൽ കെട്ടിടം നിർമിക്കുന്നതിന്​ നേര​േത്ത അനുവദിച്ച 50 ലക്ഷം രൂപക്ക് പുറമെ ഒരു കോടികൂടി അനുവദിച്ചതായി അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ഇതോടെ ഒന്നരക്കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം പണിയാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. നിലവിലെ കെട്ടിടം ശോച്യാവസ്ഥയിലായിരുന്നു. അവശേഷിച്ചത്​ കഴിഞ്ഞ പ്രകൃതിക്ഷോഭത്തിൽ തകർന്നു. നിലവിൽ സ്കൂളിന്​ സൗകര്യം ഇല്ലാത്തതിനാൽ അടിയന്തരമായി ഒരു കോടികൂടി അനുവദിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.