വിദ്യാർഥിനിയെ ശല്യംചെയ്ത യുവാവിനെ പൊലീസ് പിടികൂടി

വൈക്കം: പൊലീസ് സ്‌റ്റേഷന് സമീപത്തെ ബസ്‌ബേയിൽ . സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥിനിയോടാണ്​ യുവാവ് അപമര്യാദയായി പെരുമാറിയത്. യുവാവി​ൻെറ പെരുമാറ്റം അതിരുകടന്നപ്പോൾ പരിസരത്തുണ്ടായിരുന്നവർ പൊലീസിൽ വിവരമറിച്ചു. പൊലീസ് എത്തി ഗുണദോഷിച്ചതോടെ മടങ്ങിയ യുവാവ് വീണ്ടുമെത്തി വിദ്യാർഥിനിയെ ശല്യപ്പെടുത്തി. നാട്ടുകാർ വീണ്ടുമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തലയാഴം കൂവം സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.