പോപുലർ ഫ്രണ്ട്​ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി

ഈരാറ്റുപേട്ട: 'രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം' ദേശീയ കാമ്പയി​ൻെറ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥക്ക് വൈക്കത്ത് തുടക്കം. എറണാകുളം സോണൽ സെക്രട്ടറി എം.എച്ച്. ഷിഹാസ് ജാഥ ഉദ്ഘാടനം ചെയ്തു. വെറുപ്പി​ൻെറ വക്താക്കളായ ആർ.എസ്.എസ് നിയന്ത്രിക്കുന്ന ഹിന്ദുത്വ വാദികൾ രാജ്യം ഭരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. പോപുലർ ഫ്രണ്ട് ജില്ല സെക്രട്ടറി ടി.എസ്. സൈനുദ്ദീൻ, സോണൽ കമ്മിറ്റി അംഗം നജ്മുദ്ദീൻ, ഏറ്റുമാനൂർ ഡിവിഷൻ പ്രസിഡൻറ്​ ഷമീർ അലിയാർ, സെക്രട്ടറി എ. ഷമീർ, വൈക്കം ഏരിയ പ്രസിഡൻറ്​ അൽദിഷ്, അൻവർ സാദിഖ് എന്നിവർ സംസാരിച്ചു. KTL VAHAPRAJARANAM പോപുലർ ഫ്രണ്ട്​ വാഹന പ്രചാരണ ജാഥ എറണാകുളം സോണൽ സെക്രട്ടറി എം.എച്ച്. ഷിഹാസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.