യുവാക്കളിറങ്ങി; പാടത്ത് പൊന്നുവിളഞ്ഞു

പാലാ: തരിശുപാടത്ത് വിത്തെറിഞ്ഞ് പൊന്നുവിളയിച്ച് ഒരുസംഘം യുവാക്കൾ. പുരുഷ കൂട്ടായ്മയുടെ കൊയ്ത്തുത്സവം ആഘോഷമാക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും ജനപ്രതിനിധികളും നാട്ടുകാരുമെത്തി. വിളക്കുമാടം പുരുഷ സ്വാശ്രയ സംഘത്തി​ൻെറ നേതൃത്വത്തിൽ ഒരുകൂട്ടം യുവാക്കളാണ് പാടത്തിറങ്ങിയത്. മീനച്ചിൽ കൃഷി ഓഫിസർ ജയകൃഷ്ണയുടെ നിർദേശങ്ങളും ഉപദേശങ്ങളുമാണ് സംഘത്തിന് പിന്തുണ ആയത്. ഏഴ് ഏക്കറിലാണ് കൃഷി നടത്തിയത്. കടുത്തുരുത്തി സീഡ് ഫാമിൽനിന്ന് കൊണ്ടുവന്ന 'ഉമ' ഇനത്തിൽപ്പെട്ട നെൽവിത്താണ് നട്ടത്. ജൈവ വളവും രാസവളവും ഇടകലർത്തിയുള്ള കൃഷി രീതിയാണ് പിന്തുടർന്നതെന്ന് സ്വാശ്രയ സംഘം പ്രസിഡൻറ്​ ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി കെ.ആർ. രാജേഷ് എന്നിവർ പറഞ്ഞു. 20 അംഗങ്ങളുള്ള സംഘം തിരുവോണത്തോട്​ അനുബന്ധിച്ച് നടത്തിയ പായസ മേളയിൽനിന്ന് ലഭിച്ച ലാഭവും സംഘാംഗങ്ങളുടെ നിക്ഷേപവും ചില അംഗങ്ങൾ വ്യക്തിപരമായി മുടക്കിയ തുകയുമാണ് കൃഷിക്കുള്ള മൂലധനം. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​‌ നിർമല ജിമ്മി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ അംഗം രാജേഷ് വാളിപ്ലാക്കൽ, ളാലം ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജോസ് തോമസ്, മീനച്ചിൽ പഞ്ചായത്ത്‌ പ്രസിഡൻറ്​‌ ജോയി സെബാസ്​റ്റ്യൻ, വാർഡ് അംഗങ്ങളായ പി.വി. വിഷ്ണു, സോജൻ തൊടുക, ജയശ്രീ സന്തോഷ്‌, ബിജു തുണ്ടിയിൽ, ബിന്ദു ശശികുമാർ, കൃഷി ഓഫിസർ ജയകൃഷ്ണ, റബർ ബോർഡ്‌ അംഗം അഡ്വ. എസ്. ജയസൂര്യൻ, സംഘം ഭാരവാഹികളായ ഗോപാലകൃഷ്ണൻ നായർ, കെ.ആർ. രാജേഷ്, സാബു ജോസ് എന്നിവരും പങ്കുചേർന്നു. KTL NELKRISHI PALA വിളക്കുമാടം പുരുഷ സ്വാശ്രയ സംഘത്തി​ൻെറ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ നിർമല ജിമ്മി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.