ജി.ഐ.എസ് സർവേക്ക്​ തുടക്കം

എലിക്കുളം: അടുത്ത അഞ്ചു വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിലൂടെ പൊതുഭൂമിയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള രൂപരേഖ തയാറാക്കലിന്​ എലിക്കുളം പഞ്ചായത്തിൽ തുടക്കമായി. ഇതി​ൻെറ ഭാഗമായി നടത്തിയ സർവേയിൽ രണ്ടാം വാർഡ്​ അംഗം മാത്യൂസ് പെരുമനങ്ങാട്, തൊഴിലുറപ്പ് സൂപ്പർവൈസർ സുപ്രിയ സുരേന്ദ്രൻ, വർക്കിങ് ഗ്രൂപ് അംഗം ആശമോൾ ജോസഫ് തുടങ്ങിയവർ പ​ങ്കെടുത്തു. റോഡ് കോൺക്രീറ്റിങ്​, കലുങ്ക് നിർമാണം, പാർശ്വഭിത്തി സംരക്ഷണം, ക​േമ്പാസ്​റ്റ്​ ഫിറ്റ്, സോക് ഫിറ്റ് നിർമാണം, തണൽ മരം​ െവച്ചുപിടിപ്പിക്കൽ, നീർച്ചാൽ സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ്​ വഴി ചെയ്യുന്നത്. KTL GIS SERVAY എലിക്കുളം ഏഴാംമൈൽ ഭാഗത്ത് ജി.ഐ.എസ് സ​ർവേ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.