അധികാരത്തിനുവേണ്ടി സി.പി.എം മാർക്സിസത്തെ തള്ളിപ്പറയുന്നു -അഡ്വ. എം. റഹ്​മത്തുല്ല

ഈരാറ്റുപേട്ട: എസ്​.ടി.യു സമരസംഗമം കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ഈരാറ്റുപേട്ട സെൻട്രൽ ജങ്​ഷനിൽ നടന്ന പൊതുസമ്മേളനം മുസ്​ലിംലീഗ് ജില്ല പ്രസിഡൻറ്​ അസീസ്​ ബഡായിൽ ഉദ്ഘാടനം ചെയ്തു. അസീസ്​ കുമാരനല്ലൂർ അധ്യക്ഷതവഹിച്ചു. അധികാരത്തിനുവേണ്ടി സി.പി.എം മാർക്സിസത്തെയും തള്ളിക്കളയുന്നതായി ദേശീയ പ്രസിഡൻറ്​ അഡ്വ. എം. റഹ്​മത്തുല്ല പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി, എസ്​.ടി.യു സംസ്ഥാന പ്രസിഡൻറ്​ അഹമ്മദുകുട്ടി ഉണ്ണികുളം, ട്രഷറർ കെ.പി. മുഹമ്മദ് അഷ്​റഫ്, ജില്ല സെക്രട്ടറി കെ.എസ്​. ഹലീൽ റഹ്​മാൻ, മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്​ദുൽ ഖാദർ, വൈസ്​ ചെയർമാൻ മുഹമ്മദ് ഇല്ല്യാസ്​, മുനിസിപ്പൽ മുസ്​ലിംലീഗ് പ്രസിഡൻറ്​ പി.എസ്​. അബ്​ദുർ ഖാദർ, യൂത്തലീഗ് ജില്ല പ്രസിഡൻറ്​ ഷബീർ ഷാജഹാൻ സെക്രട്ടറി അബുസ്സർ മുരുക്കോലി എസ്​.ടി.യു ജില്ല ഭാരവാഹികളായ ഷാജി കാട്ടിക്കുന്ന്, അസീസ്​ പത്താഴപ്പടി, താഹ നാകുന്നം റാസി ചെറിയവല്ലം തുടങ്ങിയവർ സംസാരിച്ചു. ആദ്യകാല നേതാക്കളായ യൂസുഫ് വെളിയത്ത്, പരികൊച്ച്, ഹംസ വലിയവീട്ടിൽ എന്നിവരെ ആദരിച്ചു. KTL STU എസ്​.ടി.യു സമരസംഗമം പൊതുസമ്മേളനം ഈരാറ്റുപേട്ടയിൽ മുസ്​ലിംലീഗ് ജില്ല പ്രസിഡൻറ്​ അസീസ്​ ബഡായിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.