തലയാറിൽ പുലി കെണിയില്‍ കുടുങ്ങി; വനപാലകരെത്തി തുറന്നുവിട്ടു

മറയൂര്‍: വന്യമൃഗ ആക്രമണ ഭീതിയിലുള്ള മറയൂർ മേഖലയിൽ പുലി കെണിയിൽ കുടുങ്ങി. ആറു വയസ്സുള്ള ആണ്‍പുലിയാണ്​ മറയൂർ തലയാറിലെ തേയിലത്തോട്ടത്തിൽ വെച്ച കെണിയിൽ വീണത്​. അസി.ഫോറസ്​റ്റ്​ കൺസർവേറ്റർ സജേഷ്​കുമാറി​ൻെറ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനപാലകർ പ്രാഥമിക പരിശോധന നടത്തി പരിക്കില്ലെന്ന്​ ഉറപ്പുവരുത്തി പുലിയെ സമീപത്തുതന്നെ തുറന്നുവിട്ടു. തോട്ടംമേഖലയില്‍ വന്യമൃഗങ്ങളെ കുടുക്കുന്നതിന്​ കെണികള്‍ സ്ഥാപിക്കുന്നതിനെതിരെ അന്വേഷണം ഊര്‍ജിതപ്പെടുത്തുമെന്ന്​ എ.സി.എഫ്​ സജേഷ്​കുമാർ പറഞ്ഞു. എന്നാല്‍, പുലിയെ അവിടെത്തന്നെ തുറന്നുവിട്ടതോടെ തോട്ടം മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്​. രണ്ടുവര്‍ഷത്തിനിടെ 10​ പശുക്കളാണ്​ പുലിയുടെ ആക്രമണത്തില്‍ പ്രദേശത്ത്​ ചത്തത്. ആടുകളും ആക്രമണത്തിനിരയായിട്ടുണ്ട്​. തേയിലത്തോട്ടത്തിലെ തൊഴിലാളികളാണ് പ്രദേശത്തെ ഭൂരിഭാഗം പേരും. പേടിയോടെയാണ്​ തോട്ടത്തിൽ ഇവർ ജോലി ചെയ്യുന്നത്​. തേയിലക്കാടുകളിൽ പതിയിരുന്നാണ്​ പുലിയും ആനയുമടക്കം വന്യമൃഗങ്ങൾ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നത്​. മൂന്നാര്‍ റേഞ്ച് ഓഫിസര്‍ ഹരേന്ദ്രകുമാര്‍, ആർ.ആര്‍.ടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ രഞ്ജിത് കുമാര്‍, പെട്ടിമുടി ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലെ വനപാലക സംഘമെത്തിയാണ് കെണിയില്‍ കുടുങ്ങിയ പുലിയെ വനത്തിലേക്ക്​​ തുറന്നുവിട്ടത്. TDL PULI1 TDL PULI2 തലയാറിൽ കെണിയില്‍ കുടുങ്ങിയ പുലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.