സ്​കോളർഷിപ്​: നിർദേശവുമായി പായൽകുമാരിയും

കോട്ടയം: മറ്റ്​ സംസ്ഥാനങ്ങളിൽനിന്ന്​ കേരളത്തിൽ വന്ന്​ പഠിക്കുന്ന വിദ്യാർഥികൾക്കുവേണ്ടി നിർദേശം മുന്നോട്ടുവെച്ച്​ സർവകലാശാലയിലെ റാങ്ക് ​​ജേതാവും ബിഹാർ സ്വദേശിനിയുമായ പായൽകുമാരിയും. കുടിയേറ്റ വിദ്യാർഥികൾക്കായി സ്​കോളർഷിപ്​ ഏർപ്പെടുത്തണമെന്നാണ്​ പായൽ ആവശ്യപ്പെട്ടത്​. ജീവിത സാഹചര്യങ്ങൾ മൂലം പലർക്കും പഠനം പാതിവഴിയിൽ നിർത്തേണ്ടിവരുന്നു​. സ്​കോളർഷിപ്​ ഏ​ർപ്പെടുത്തിയാൽ ഇത്തരത്തിലുള്ള വിദ്യാർഥികൾക്ക്​​ പഠനം തുടരാനാകു​മെന്നും സംവാദത്തിൽ പായൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിച്ച്​ വേണ്ടതുചെയ്യാമെന്ന്​ മുഖ്യമന്ത്രി മറുപടി നൽകി. ബി.എ ഹിസ്​റ്ററി ആർക്കിയോളജിയിൽ ഒന്നാം റാങ്ക്​ നേടിയ വിദ്യാർഥിനിയാണ്​ പായൽകുമാരി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.