കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ബ്ലോക്ക്, മുനിസിപ്പല്‍ വിതരണ കേന്ദ്രങ്ങളില്‍ ബുധനാഴ്ച നടക്കും. തിരക്ക് ഒഴിവാക്കുന്നതിന് ബ്ലോക്ക്തല വിതരണ കേന്ദ്രങ്ങളില്‍ ഓരോ പഞ്ചായത്തിനും നിശ്ചിത സമയം അനുവദിച്ചാണ് വിതരണം നടത്തുന്നത്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍:- ബ്ലോക്ക് തലം 1. വൈക്കം ഗവ. ഗേള്‍സ് എച്ച്. എസ്.എസ് 2. കടുത്തുരുത്തി സൻെറ് മൈക്കിള്‍സ് എച്ച്. എസ്.എസ് 3. അതിരമ്പുഴ സൻെറ് അലോഷ്യസ് എച്ച്. എസ് 4. കുറവിലങ്ങാട് ദേവമാതാ കോളജ് 5. പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ആൻറ് ജൂനിയര്‍ കോളജ് 6. അരുവിത്തുറ സൻെറ് ജോര്‍ജ് കോളജ് ഓഡിറ്റോറിയം 7. വെള്ളൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ 8. ചങ്ങനാശ്ശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 9. നെടുംകുന്നം ബൈ സൻെറിനറി മെമ്മോറിയല്‍ പാസ്റ്ററല്‍ സൻെറര്‍ 10. കാഞ്ഞിരപ്പള്ളി സൻെറ് ഡൊമിനിക് എച്ച്. എസ്.എസ് 11.മണര്‍കാട് ഇന്‍ഫൻറ് ജീസസ് ബഥനി കോണ്‍വൻെറ് എച്ച്. എസ് മുനിസിപ്പാലിറ്റി തലം 1. മുനിസിപ്പല്‍ ഹാള്‍ ചങ്ങനാശ്ശേരി 2. മുനിസിപ്പല്‍ ഹാള്‍ കോട്ടയം 3. മുനിസിപ്പല്‍ ഹാള്‍ വൈക്കം 4. മുനിസിപ്പല്‍ ഹാള്‍ പാലാ 5. ഏറ്റുമാനൂര്‍ എസ്.എഫ്.എസ് പബ്ലിക് സ്കൂള്‍ ആൻഡ് ജൂനിയര്‍ കോളജ് 6. അരുവിത്തുറ സൻെറ് ജോര്‍ജ് കോളജ് ഗോള്‍ഡന്‍ ജൂബിലി ഹാള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 825 വാഹനങ്ങള്‍ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിനും പോളിങ് സാമഗ്രികള്‍ വിതരണ കേന്ദ്രങ്ങളില്‍നിന്ന് ബൂത്തുകളിലേക്ക് കൊണ്ടുപോകുന്നതിനുമായി ഏര്‍പ്പെടുത്തിയിട്ടുള്ളത് 825 വാഹനങ്ങള്‍. 451 ബസുകള്‍, 40 മിനി ബസുകള്‍, 87 ടെമ്പോ ട്രാവലറുകള്‍, 247 ജീപ്പുകള്‍ എന്നിവയാണ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.ഇതിനു പുറമെ സെക്ടറല്‍ ഓഫിസര്‍മാര്‍ക്കായി 179ഉം സ്പെഷല്‍ പോളിങ് ടീമുകള്‍ക്കായി 168ഉം വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.