വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം -പി.ജെ. ജോസഫ്

കോട്ടയം: കർഷകരുടെയും രാജ്യത്തി​ൻെറയും താൽപര്യം സംരക്ഷിക്കാതെ കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾ പാർലമൻെറ്​ വിളിച്ചുകൂട്ടി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കർഷക സമൂഹത്തി​ൻെറ താങ്ങും തണലുമായി നിൽക്കേണ്ട കേന്ദ്രസർക്കാർ കർഷകർക്ക് ദോഷകരമായ നിയമങ്ങൾ ഉണ്ടാക്കി അവരെ ശത്രുപക്ഷത്ത് നിർത്തുന്ന നിലപാട് ശരിയല്ല. കർഷക സംഘടനകളുമായി ചർച്ച ചെയ്യാതെയും പാർലമൻെറിൽ ചർച്ച നടത്താതെയുമാണ് ബില്ലുകൾ പാസാക്കിയത്. കർഷകരുടെ ഉൽപന്ന വിപണന നിയമം നടപ്പാകുന്നതോടെ കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന ഏറ്റവും കുറഞ്ഞ താങ്ങുവില ഇല്ലാതാകും. താങ്ങുവില ഇല്ലാതാകുന്നതോടെ ഇന്ത്യൻ കാർഷിക വിപണി പൂർണമായി കോർപറേറ്റുകളുടെ പിടിയിലാകും. വില അസ്ഥിരതയും തകർച്ചയുമായിരിക്കും ഇതി​ൻെറ പരിണതഫലം. ഈ നിയമങ്ങൾ കോർപറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മാത്രമേ ഉപകരിക്കൂ. കർഷക പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.