ശബരിമല തീർഥാടനം: ഒരുക്കം തകൃതി; ബുക്കിങ്​​​ തീർന്നു

ശബരിമല: മണ്ഡല-മകരവിളക്ക്​ തീർഥാടനം തുടങ്ങാൻ 11 ദിവസം മാത്രം ശേഷി​േക്ക ഒരുക്കം തകൃതി. 65 ദിവസത്തെ തീർഥാടനകാലത്ത്​ ദർശനത്തിന്​ ഏർപ്പെടുത്തിയ ഓൺലൈൻ ബുക്കിങ്​ പൂർണമായി. ദർശനത്തിന്​ എത്തുന്നവരുടെ എണ്ണം 1000 ആയി നിർണയിച്ചിട്ടുണ്ടെങ്കിലും സൗകര്യങ്ങളിൽ കുറവൊന്നും വരുത്തിയിട്ടില്ല. എൺപത്തയ്യായിരത്തോളം പേരാണ്​ വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക്​ ചെയ്​തത്​. തുടങ്ങി രണ്ട്​ മണിക്കൂറിനകം 65 ദിവസത്തെയും ബുക്കിങ്​ പൂർണമാവുകയായിരുന്നു. ഞായറാഴ്​ച രാവിലെ 11.30നാണ്​ ഇത്​ തുടങ്ങിയത്​. 16ന്​ ആരംഭിക്കുന്ന തീർഥാടനം ജനുവരി 19നാണ്​ അവസാനിക്കുക. തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ 1000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 ​േപർക്കുമാണ്​ പ്രവേശനം. മകരവിളക്ക്​ സമയത്ത്​ 5000 പേർക്കാണ്​ ദർശനത്തിന്​ അനുമതി​. ബുക്ക്​ ചെയ്​തവരിൽ ആ​െരങ്കിലും റദ്ദാക്കിയാൽ മാത്രമാണ്​ ഇനി അവസരം ലഭിക്കുക. തുലാമാസ പൂജസമയത്ത്​ പ്രതിദിനം 250 പേർക്കാണ്​ പ്രവേശനം അനുവദിച്ചത്​. അത്​ കണക്കാക്കി ബുക്കിങ്​​ അവസാനിപ്പി​െച്ചങ്കിലും എത്തിയത്​ നൂറ്റമ്പതോളം പേർ മാത്രമായിരുന്നു. സാധാരണ തീർഥാടനകാലത്ത്​ എന്നപോലെ എല്ലാ തയാറെടുപ്പും നടത്തിവരുകയാണ്​. താൽക്കാലിക ജോലിക്കാരുടെയും മറ്റും നിയമനം പൂർത്തിയായി. തീർഥാടനകാലത്ത്​ പ്രതിദിനം ഒരുകോടിയോളം രൂപയാണ്​ ബോർഡിന്​ ചെലവുവരുന്നത്​. ഇപ്പോൾ ഇതിൽ 25 ശതമാനം മാത്ര​േമ കുറവുവരൂവെന്നാണ്​ ബോർഡ്​ വിലയിരുത്തുന്നത്​. പ്രതിദിനം ബുക്ക്​ ചെയ്യാവുന്നവരുടെ എണ്ണം കൂട്ടണമെന്ന നിർദേശം ദേവസ്വം ബോർഡ്​ സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. ക്ഷേത്ര​െത്ത വരുമാനം നേടാനുള്ള ഉപാധിയായി കാണുന്നില്ലെന്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എൻ. വാസു 'മാധ്യമ'ത്തോട്​ പറഞ്ഞു. നിലവിലെ സ്ഥിതിയിൽ വലിയ നഷ്​ടമായിരിക്കും ബോർഡിന്​ ഉണ്ടാവുക. എന്നിരുന്നാലും മാനദണ്ഡങ്ങൾ പാലിച്ച്​ പരമാവധി ഭക്തർക്ക്​ ദർശനത്തിന്​ അവസരം ഒരുക്കുകയെന്നതാണ്​ നയം. ബുക്ക്​ ചെയ്​തവർ പകുതിയോളം വരാൻ സാധ്യതയില്ലാത്തതുകൂടി കണക്കിലെടുത്ത്​ ദർശനം അനുവദിക്കുന്നവരുടെ എണ്ണം കൂട്ടണമെന്ന അഭിപ്രായം ബോർഡിനു​െണ്ടന്നും അദ്ദേഹം പറഞ്ഞു. ബിനു ഡി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.