സാമ്പത്തിക സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണം -കേരള കോൺഗ്രസ്

കോട്ടയം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം മാർച്ച് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ്​ വിഭാഗം ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. വിഷയം പഠിച്ച കമീഷൻ നൽകിയ റിപ്പോർട്ട് മാർച്ച് ഒന്നിന് സർക്കാർ അംഗീകരിച്ചതാണ്. എന്നാൽ, ചട്ടത്തിൽ ഭേദഗതി വരുത്താൻ എട്ടുമാസം കാത്തിരിക്കേണ്ടിവന്നു. ഇതുമൂലം നിരവധി അവസരങ്ങളാണ് നഷ്​ടമായിരിക്കുന്നത്​. ഇത്​ കണക്കിലെടുത്ത് നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ പുനഃക്രമീകരിച്ച് നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആദായ നികുതിയുടെ പരിധിയിൽ ഉൾപ്പെടാത്ത കർഷകൾ അടക്കുള്ള 60 വയസ്സ്​ കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10,000 രൂപയുടെ ക്ഷേമപെൻഷൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സക്കാറുകൾക്ക് ഭീമഹരജി സമർപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, ഓഫിസ് ചാർജ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, കെ. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, അറക്കൽ ബാലകൃഷ്ണപിള്ള, ജോസഫ് എം. പുതുശ്ശേരി, മാത്യു സ്​റ്റീഫൻ, പാർട്ടി നേതാക്കളായ ജോൺ കെ. മാത്യൂസ്, പ്രഫ. ഡി.കെ. ജോൺ, എം.പി. പോളി, കൊട്ടാരക്കര പൊന്നച്ചൻ, വിക്ടർ ടി. തോമസ്, വി.സി. ചാണ്ടി, കുഞ്ഞുകോശി പോൾ, പ്രഫ. എം.ജെ. ജേക്കബ്, മാത്യു ജോർജ്, ഷിബു തെക്കുംപുറം, ജേക്കബ് എബ്രഹാം, സജി മഞ്ഞക്കടമ്പിൽ, എബ്രഹാം കലമണ്ണിൽ, പ്രഫ. ഷീല സ്​റ്റീഫൻ, ഡോ. ലിസി ജോസ്, മേരി സെബാസ്​റ്റ്യൻ, ജെറ്റോ ജോസഫ്, റോജസ് സെബാസ്​റ്റ്യൻ, ജോസഫ് മുള്ളന്മട, പി.എം. ജോർജ്, മാത്യു വർഗീസ്, സി.വി. കുര്യാക്കോസ്, ജോബി ജോൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.