എം.ബി.ബി.എസ്​ സീറ്റ്​ തട്ടിപ്പ്​: ബിനു ചാക്കോ അറസ്​റ്റില്‍

കോട്ടയം: എം.ബി.ബി.എസ് സീറ്റ് വാഗ്​ദാനം ചെയ്​ത്​ പണം തട്ടിയെന്ന പരാതിയിൽ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി തിരുവല്ല പെരുന്ത​ുരുത്തി പഴയചിറയിൽ ബിനു ചാക്കോ അറസ്​റ്റില്‍. 20 ലക്ഷം രൂപ തട്ടിയെന്ന കൊല്ലം സ്വദേശിയുടെ പരാതിയിൽ കൊച്ചിയിൽനിന്ന്​ ഇയാളെ കോട്ടയം വെസ്​റ്റ്​ പൊലീസ് കസ്​റ്റഡിയിലെടുക്കുകയായിരുന്നു​. പരാതിക്കാരനായ കൊല്ലം സ്വദേശിയുടെ മകൾക്ക്​ മധ്യകേരളത്തിലെ നാല്​ മെഡിക്കൽ കോളജിലൊന്നിൽ പ്രവേശനം തരപ്പെടുത്താമെന്ന്​ ഉറപ്പുനൽകിയാണ്​ പണം വാങ്ങിയത്​. എന്നാൽ, സീറ്റ്​ നൽകിയില്ല. പണം ​മടക്കി ​േചാദിച്ചതോടെ ഒഴിഞ്ഞുമാറിയെന്നും പരാതിയിൽ പറയുന്നു. പരാതിക്കാര​ൻെറ മകൾ കോട്ടയം തിരുവാതുക്കലാണ്​ താമസിക്കുന്നത്​. കോട്ടയത്തെ ബാങ്ക്​ ശാഖ വഴിയായിരുന്നു പണം കൈമാറിയത്​. ചൊവ്വാഴ്​ച അഞ്ചോടെ എറണാകുളത്തെ ഹോട്ടലിൽനിന്ന്​ കസ്​റ്റഡിയിലെടുത്ത ബിനുവിനെ രാത്രിയോടെ കോട്ടയത്തെത്തിച്ച്​​ അറസ്​റ്റ്​ ​േരഖപ്പെടുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.