തൃക്കോതമംഗലം അപകടം: കാറി​െൻറ​ നിയന്ത്രണം നഷ്​ടപ്പെ​ട്ടെന്ന്​ നിഗമനം

തൃക്കോതമംഗലം അപകടം: കാറി​ൻെറ​ നിയന്ത്രണം നഷ്​ടപ്പെ​ട്ടെന്ന്​ നിഗമനം കോട്ടയം: പുതുപ്പള്ളി തൃക്കോതമംഗലത്ത്​ നാലുപേരുടെ ജീവനെടുത്ത അപകടത്തിന്​ കാരണം കാറി​ൻെറ​ നിയന്ത്രണം നഷ്​ടപ്പെട്ടതെന്ന്​ നിഗമനം. ഇടതുവശത്തുകൂടി വന്ന കാർ വളവിലെത്തിയപ്പോൾ തിരിയാതെ വല​തുവശത്തേക്ക്​ നീങ്ങുന്നത്​ സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്​. എന്നാൽ, നിയന്ത്രണം നഷ്​ടപ്പെടാനിടയായ സാഹചര്യം വ്യക്തമല്ല. ആർ.ടി.ഒ ടോജോ എം. തോമസി​ൻെറ നേതൃത്വത്തിൽ​ മോ​ട്ടോർ വാഹനവകുപ്പ്​ എൻഫോഴ്​മൻെറ്​ വിഭാഗം അപകടസ്ഥലം സന്ദർശിച്ചു. ഇടതുവശം ചേർന്ന്​ വന്ന വാഹനം വളവിലെത്തിയപ്പോൾ വലതുവശത്തേക്ക്​ നീങ്ങി കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. കാറി​ൻെറ മുൻഭാഗം ബസിനടിയിലേക്ക്​ ​ ഇടിച്ചുകയറി. ബസ്​ പിറകോ​​ട്ടെടുത്ത്​​ കാർ നീക്കിയാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​​​​. ജിൻസാണ്​ കാർ ഓടിച്ചിരുന്നത്​. അപകടസമയത്ത്​ മഴ ഉണ്ടായിരുന്നില്ല. എന്നാൽ, നേരത്തേ പെയ്​ത മഴയിൽ റോഡിൽ വെള്ളമുണ്ടായിരുന്നു. വെള്ളത്തിൽ തെന്നി കാറി​ൻെറ നിയന്ത്രണം നഷ്​ടമായതാകാം. ഇടതുവശത്ത്​ റോഡിലെ വിള്ളൽ കണ്ട്​ കുഴി ആണെന്ന്​ കരുതി വെട്ടിച്ചതുമാകാം. കാർ ബ്രേക്ക്​ ചെയ്യാൻ ശ്രമിച്ചതി​ൻെറ അടയാളങ്ങൾ റോഡിൽ കണ്ടെത്താനായിട്ടില്ല. വാഹനത്തി​ൻെറ നിയന്ത്രണം നഷ്​​ടമായെന്നാണ്​ ഇത്​ സൂചന നൽകുന്നത്​. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട്​​ ഓടിനടന്നതിനാൽ ജിൻസ്​ ഉറങ്ങിപ്പോയതാണോ എന്നും സംശയമുണ്ട്​. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനി​െട ബസുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നായിരുന്നു ആദ്യം കരുതിയത്​. എന്നാൽ, കാറിന്​ മുന്നിൽ മറ്റുവാഹനങ്ങൾ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന ബൈക്ക്​ കടന്നുപോവുകയും ചെയ്​തിരുന്നു. കാറി​ൻെറ മീറ്ററടക്കം തകർന്നതിനാൽ വാഹനം വേഗത്തിലായിരുന്നോ എന്നറിയാൻ കഴിഞ്ഞിട്ടില്ല. കഞ്ഞിക്കുഴി മാഗ്​മ ഫിന്‍കോര്‍പ് ജീവനക്കാരനായ ജിൻസി​ൻെറ സഹപ്രവർത്തകനായ തിരുനക്കര സ്വദേശിയുടേതാണ്​ അപകടത്തിൽപെട്ട കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.