മറിയപ്പള്ളിയിലെ മൃതദേഹം ജിഷ്​ണുവി​േൻറത്​; ഡി.എൻ.എയിൽ സ്ഥിരീകരണം

കോട്ടയം: മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം ജിഷ്ണുവി​േൻറത്​. ഡി.എൻ.എ പരിശോധനയിലാണ്​ സാഹിത്യസഹകരണ പ്രവർത്തക സംഘത്തി​ൻെറ ഉടമസ്ഥതയിലു​ള്ള സ്ഥലത്ത്​ കണ്ടെത്തിയ അസ്ഥികൂടം വൈക്കം വെച്ചൂർ സ്വദേശി ജിഷ്ണു ഹരിദാസി​േൻറതാണെന്ന്​ (23) സ്ഥിരീകരിച്ചത്. കുമരകം ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്ന വെളുത്തേടത്ത് ചിറയിൽ ജിഷ്ണു ഹരിദാസിനെ ജൂൺ മൂന്നിനാണ്​ കാണാതായത്​. രാവിലെ എട്ടിന്​ ജിഷ്ണു ബാറിലേക്കു പോകാനായി വീട്ടിൽ നിന്നുമിറങ്ങി. എന്നാൽ, ബാറിലെത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫുമായിരുന്നു. തുടർന്ന്​ പൊലീസ്​ അന്വേഷണം നടക്കുന്നതിനിടെ, ജൂൺ 26ന്​ മറിയപ്പള്ളിയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി. മൃതദേഹം അഴുകി അസ്ഥികൂടമായതിനാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇവിടെ നിന്നു ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിൽ അസ്ഥികൂടം ജിഷ്ണു ഹരിദാസിേൻറതാണ് എന്ന നിഗമനത്തിൽ ചിങ്ങവനം പൊലീസ്​ എത്തി. തുടർന്ന്​ ബന്ധുക്കളെ വിളിച്ചുവരുത്തി. ജിഷ്ണുവി​ൻെറ മൊബൈൽ ഫോണും സിം കാർഡും ഇവർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, അസ്ഥികൂടത്തിൽ ജിഷ്ണുവി​ൻെറ കഴുത്തിൽ കിടന്ന നാലു പവനോളം തൂക്കമുള്ള മാല കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് കൂടാതെ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗും കണ്ടെത്തിയിട്ടില്ല. അസ്ഥികൂടത്തിൽ കണ്ടെത്തിയ ജീൻസ്​ ജിഷ്ണുവി​േൻറതല്ലെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ഇതോടെ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. അസ്ഥികൂടത്തിലെ ഡി.എൻ.എ സാമ്പിളും ജിഷ്ണുവിൻെറ പിതാവിൽനിന്ന്​ ലഭിച്ച ഡി.എൻ.എ സാമ്പിളും ശേഖരിച്ചാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ്​ ഇതി​ൻെറ ഫലം ചിങ്ങവനം പൊലീസിന്​ ലഭിച്ചത്​. ഡി.എൻ.എ പരിശോധനഫലം ലഭിച്ച സാഹചര്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടു നൽകുമെന്ന്​ ചിങ്ങവനം സ്​റ്റേഷൻ ഹൗസ്​ ഓഫിസർ ബിൻസ്​ ജോസഫ് പറഞ്ഞു. നിലവിൽ മൃതദേഹാവശിഷ്​ടങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിഷ്ണു തൂങ്ങി മരിച്ചതാണന്നാണ് പൊലീസി​ൻെറ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.