പരിസ്ഥിതി ലോല പ്രദേശം: ഉത്തരവ്​ പിൻവലിക്കണം -​ആ​േൻറാ ആൻറണി എം.പി

പത്തനംതിട്ട: പെരിയാർ ടൈഗർ റിസർവ്​ ഫോറസ്​റ്റിന്​ ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച്​ കൊണ്ടുള്ള സംസ്ഥാന സർക്കാറി​ൻെറ ഉത്തരവ്​ പിൻവലിക്കണമെന്ന്​ ആ​േൻറാ ആൻറണി എം.പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത്​ നൽകിയതായി എം.പി പറഞ്ഞു. വനം വന്യജീവി വകുപ്പ്​ 31.10.2019ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി​ൻെറ നിർദേശങ്ങൾക്ക്​ വിധേയമായി പെരിയാർ ടൈഗർ റിസർവ്​ ഫോറസ്​റ്റിന്​ ചുറ്റുമുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളായ കോരുത്തോട്​, മൂക്കൻപെട്ടി, പമ്പാവാലി, എയ്​ഞ്ചൽ വാലി, കിസുമം, നാറാണംതോട്​, അട്ടത്തോട്​എന്നീ പ്രദേശങ്ങളിലെ വനപ്രദേശത്തോട്​ ചേർന്നുള്ള ഒരു കിലോമീറ്റർ ജനവാസ മേഖലയെ ഉൾപ്പെടുത്തി പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്​. ആയിരക്കണക്കിന്​ കർഷക കുടുംബങ്ങളുടെ ജീവിതത്തെയാണ്​ ഉത്തരവ്​ ദോഷകരമായി ബാധിക്കുന്നത്​. ജണ്ടയിട്ട വനം മാത്രം പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി പതിറ്റാണ്ടുകളായി ഈ പ്രദേശങ്ങളിൽ കൃഷി ചെയ്​ത്​ ജീവിക്കുന്ന ആളുകളുടെ ജീവിതത്തെ വഴിമുട്ടിക്കുന്ന തീരുമാനം അടിയന്തരമായി പിൻവലിക്കണം. പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തിയാൽ ഇവിടെ​ പുതിയ റോഡുകൾ നിർമിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും കുഴൽക്കിണറുകൾ നിർമിക്കുന്നതിനും ചെറുകിട സംരംഭങ്ങൾ ഉൾപ്പെടെയുള്ള വികസന സംരംഭങ്ങൾ തുടങ്ങുന്നതിനും സാധ്യമല്ല. ടൈഗർ റിസർവി​ൻെറ ഹെഡ്​ ​ക്വാർ​ട്ടേഴ്​സ്​ ഉൾപ്പെടുന്ന തേക്കടി പോലെയുള്ള സംസ്ഥാന ഗവൺമൻെറിന്​ താൽപര്യമുള്ള പല പ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്​. ശബരിമല തീർഥാടനത്തെയും പ്രതികൂലമായി ബാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.