പോപുലർ ഫിനാൻസ് തട്ടിപ്പ്: റിയയെ കണ്ടെത്തിയതായി സൂചന

തെളിവെടുപ്പ് തുടരുന്നു പത്തനംതിട്ട: പോപുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പിടിയിലാകാനുള്ള പ്രധാന പ്രതി റിയയെ പൊലീസ്​ കണ്ടെത്തിയതായി സൂചന. പോപുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലി​ൻെറ രണ്ടാമത്തെ മകളാണ്​ റിയ. മാതാപിതാക്കളും സഹോദരിമാരും പിടിയിലായെങ്കിലും റിയ ഒളിവിലായിരുന്നു. അന്വേഷണസംഘം നടത്തുന്ന തെളിവെടുപ്പ് തുടരുകയാണ്​. മുഖ്യപ്രതി റോയി ഡാനിയേലുമായി ഒരു സംഘം കേരളത്തിന് പുറത്തും ഇദ്ദേഹത്തി​ൻെറ ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരുമായി മറ്റൊരു സംഘം തിരുവനന്തപുരത്തുമാണ്​ തെളിവെടുപ്പ് നടത്തുന്നത്​. വിവിധയിടങ്ങളിലെ വസ്തുക്കൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ, എൽ.എൽ.പി കമ്പനികളുടെ വിവരം എന്നിവയാണ് ശേഖരിക്കുന്നത്. രേഖകൾക്കൊപ്പം വസ്തുവകകൾകൂടി കണ്ടെത്താനാണ്​ റോയി ഡാനിയേലിനെ കൊണ്ടുപോയിരിക്കുന്നത്​. സംസ്ഥാനത്തിന് പുറത്ത് ഇവർക്ക്​ വലിയതോതിൽ ഭൂമി ഉണ്ട്. ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും ഭൂമി വാങ്ങിയതി​ൻെറ രേഖകൾ കഴിഞ്ഞദിവസം കുടുംബ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ചിരുന്നു. പ്രതികളെ ഏഴുദിവസത്തേക്കാണ് ഇപ്പോൾ കസ്​റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്. തെളിവെടുപ്പിന് ഇനിയും സമയം ആവശ്യമായതിനാൽ കൂടുതൽ ദിവസം കസ്​റ്റഡി ആവശ്യപ്പെടുമെന്ന്​ സൂചനയുണ്ട്​. ഓരോ ദിവസം കഴിയുംതോറും കൂടുതൽ പേർ പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്. ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലും കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ട്. ബംഗളൂരുവിൽ മാത്രം ഇതിനകം മുന്നൂറിലേറെ പരാതി ലഭിച്ചിട്ടുണ്ട്. പലർക്കും വലിയ തുകയുടെ നിക്ഷേപങ്ങളുണ്ട്. ബംഗളൂരുവിൽ മലയാളികളുടെ പണവും നഷ്​ടപ്പെട്ടിട്ടുണ്ട്. പണയ ഇടപാടുകളും വലിയതോതിൽ നടന്നിട്ടുണ്ട്. തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫിനാൻസ് സ്ഥാപനത്തി​ൻെറ ശാഖകൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങളിൽ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്​റ്റർ ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇപ്പോൾ കോന്നി സ്​റ്റേഷനിൽ മാത്രമാണ് കേസ് രജിസ്​റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, സാമ്പത്തിക ബാധ്യത തീർക്കുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച് പ്രതികൾ ജാമ്യത്തിന്​ ശ്രമം തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.