കോ​ത​മം​ഗ​ലം പീ​സ് വാ​ലി-​ആ​സ്​​റ്റ​റി​െൻറസ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​ ക്ലി​നി​ക്

ദുരന്തഭൂമിയിൽ വൈദ്യസഹായവുമായി പീസ് വാലിയുടെ സഞ്ചരിക്കുന്ന ആശുപത്രി

മൂന്നാർ: ഉരുൾപൊട്ടൽ നാശം വിതച്ച രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തകർക്ക് പ്രാഥമിക വൈദ്യസഹായവും ദുരിതബാധിതർക്ക് ആശ്വാസവുമായി കോതമംഗലം പീസ് വാലി-ആസ്​റ്റർ സഞ്ചരിക്കുന്ന ആശുപത്രിയുടെ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.

പെട്ടിമുടിയിൽ ബി.എൽ.എസ് ( ബേസിക് ലൈഫ് സപ്പോർട്ട് ) ക്ലിനിക്കും രാജമല ഇക്കോ ടൂറിസം ഇൻഫർമേഷൻ സൻെററിന് സമീപം കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവുമാണ് ഒരുക്കിയിട്ടുള്ളത്.

അട്ട കടിച്ചും തകർന്ന ലയങ്ങളുടെ ആസ്ബസ്​റ്റോസ് ഷീറ്റുകൾ തട്ടി മുറിവേറ്റും എത്തുന്ന രക്ഷാപ്രവർത്തകർക്ക് മൊബൈൽ ക്ലിനിക് ഏറെ ആശ്വാസമായി. എമർജൻസി മെഡിസിനിൽ സ്പെഷലൈസേഷനുള്ള ഡോ. അലൻ, നഴ്സ് മുഹമ്മദ്‌ യാസർ, നഴ്സിങ് അസിസ്​റ്റൻറ്​ ജമാൽ, വളൻറിയർമാർ എന്നിവരാണ് സംഘത്തിൽ ഉള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.