കെ.എസ്.ആര്‍.ടി.സി ഡിപ്പോ കെട്ടിടത്തില്‍ സി.പി.എം ഓഫിസ്; അധികൃതർ ഒഴിപ്പിച്ചു

മുണ്ടക്കയം: കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക്​ അനുവദിച്ച കെട്ടിടത്തില്‍ സി.പി.എമ്മി​ൻെറ അനധികൃത ഒാഫിസ്. വിവാദമായതോടെ പഞ്ചായത്ത്​ അധികൃതരും പൊലീസുമെത്തി ഒഴിപ്പിച്ചു. മുണ്ടക്കയം പുത്തന്‍ചന്തയിൽ പഞ്ചായത്ത് വക സ്ഥലത്ത് ഡിപ്പോക്ക്​ നിര്‍മിച്ച ഇരുനില കെട്ടിടത്തി​ൻെറ താഴത്തെ നിലയിലെ മുറിയില്‍ പ്രവര്‍ത്തിച്ചുവന്ന സി.പി.എം ഒാഫിസാണ് ഒഴിപ്പിച്ചത്. പാര്‍ട്ടി കൊടികള്‍, മേശ, കസേര, കട്ടില്‍ എന്നിവയാണ് മുറിയില്‍ സൂക്ഷിച്ചിരുന്നത്. മുണ്ടക്കയം ബസ്​സ്​റ്റാന്‍ഡിലെ സ്ഥലപരിമിതിയും സ്​റ്റേഷന്‍ ഒാഫിസി​ൻെറ ശോച്യാവസ്ഥയും കണക്കിലെടുത്താണ് പുത്തന്‍ചന്തയിലെ 50 സൻെറ്​ സ്ഥലം കെ.എസ്.ആര്‍.ടി.സിക്കായി പഞ്ചായത്ത് നല്‍കിയത്. പി.സി. ജോര്‍ജ് എം.എല്‍.എയുടെ ഫണ്ടില്‍നിന്ന്​ 69 ലക്ഷം മുടക്കി രണ്ട് നിലയിലായി ഒാഫിസ് കെട്ടിടം, ഗാരേജ് എന്നിവ നിര്‍മിച്ചിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ഡിപ്പോ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് നിർമാണജോലികള്‍ ചെയ്തിരുന്ന കരാറുകാര​ൻെറ സഹായത്തോടെ പാര്‍ട്ടി സാമഗ്രികള്‍ സൂക്ഷിച്ചുവന്നത്. കെട്ടിടത്തി​ൻെറ നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും കരാറുകാരന്‍ അധികൃതർക്ക്​ താക്കോല്‍ കൈമാറിയിരുന്നില്ല. കരാറുകാരനോട് സ്​റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ്​ നിർദേശം നല്‍കി. സര്‍ക്കാര്‍ കെട്ടിടത്തില്‍ പാര്‍ട്ടി ഒാഫിസ് പ്രവര്‍ത്തനം അനുവദിക്കി​െല്ലന്നും​ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന്​ കൈയേറ്റക്കാരെ ഒഴിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. രാജു പറഞ്ഞു. അതേസമയം, ഇവിടെ സി.പി.എം ഒാഫിസ് പ്രവര്‍ത്തിക്കുന്നി​െല്ലന്ന്​ ലോക്കല്‍ സെക്രട്ടറി പി.കെ. പ്രദീപ് അറിയിച്ചു. ഇതിന് പാര്‍ട്ടിയുമായി ബന്ധവുമി​ല്ല. കെട്ടിടത്തി​ൻെറ വാച്ച്മാൻ സി.പി.എം അനുഭാവിയാണ്. വീട്ടിൽ സൂക്ഷിക്കാൻ കൊണ്ടുപോയ കൊടികൾ അവിടെ സൂക്ഷിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു. KTL116 CPM office കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിലെ സി.പി.എം ഒാഫിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.