എം.ജി സർവകലാശാല വാർത്തകൾ

അപേക്ഷ തീയതി നീട്ടി കോട്ടയം: അഞ്ച്, ആറ് സെമസ്​റ്റർ ബി.എ/ബി.കോം (സി.ബി.സി.എസ്.എസ് -2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമൻെററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ് -പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 15 വരെ അപേക്ഷിക്കാം. പരീക്ഷഫലം 2019 ഡിസംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന അഞ്ചാം സെമസ്​റ്റർ ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ്/പഞ്ചവത്സരം - ​െറഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 22 വരെ അപേക്ഷിക്കാം. 2019 ഡിസംബറിൽ നടന്ന മൂന്നാം സെമസ്​റ്റർ ബി.എഡ് ​(െറഗുലർ/സപ്ലിമൻെററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 21 വരെ അപേക്ഷിക്കാം. എം.ഫിൽ സ്പോട്ട്​ അഡ്മിഷൻ സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.ഫിൽ എജുക്കേഷൻ (2019-20) പ്രോഗ്രാമിലെ സീറ്റ്​ ഒഴിവിലേക്ക് ജൂലൈ 14ന് രാവിലെ ഒമ്പതിന് സ്‌പോട്ട്​ അഡ്മിഷൻ നടത്തുന്നു. ജനറൽ -രണ്ട്, മുസ്‌ലിം -ഒന്ന്, ഈഴവ -ഒന്ന്, എസ്.ടി -രണ്ട്, ഇ.ബി.എഫ്.സി -ഒന്ന് എന്നിങ്ങനെയാണ് സീറ്റ്​ ഒഴിവ്. യോഗ്യത: 55 ശതമാനം മാർക്കോടെ എം.എഡ് ജയം. യോഗ്യരായവർ ജാതി, വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം വകുപ്പുമേധാവിയുടെ ഓഫിസിൽ ഹാജരാകണം. രജിസ്‌ട്രേഷൻ ഫീസായി എസ്.ടി വിഭാഗക്കാർ 400 രൂപയും മറ്റ് വിഭാഗക്കാർ 800 രൂപയും സർവകലാശാല വെബ്‌സൈറ്റ് വഴി ഇ-​െപയ്‌മൻെറ്​ നടത്തി രശീത്​ ഹാജരാക്കണം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731042. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.