ഡമ്പിങ്​ യാര്‍ഡില്‍ മാലിന്യം തള്ളാനെത്തിയ നഗരസഭ വാഹനം തടഞ്ഞു

ചങ്ങനാശ്ശേരി: ഫാത്തിമാപുരം ഡമ്പിങ്​ യാര്‍ഡില്‍ മാലിന്യം തള്ളാനെത്തിയ നഗരസഭയുടെ വാഹനം പ്രദേശവാസികള്‍ തടഞ്ഞു. സെന്‍ട്രല്‍ സോളിഡ് വേസ്​റ്റ്​ മാനേജ്‌മൻെറ്​ ചട്ടപ്രകാരമല്ലാതെ മാലിന്യം ഇനി ഡമ്പിങ്​ യാര്‍ഡില്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് വാഹനം തടഞ്ഞത്. മാലിന്യം ഉള്‍പ്പെടെ വാഹനം യാര്‍ഡിനുള്ളില്‍ തന്നെയാണ്. ഫാത്തിമാപുരത്തെ വിവിധ വാര്‍ഡുകളിലെ സ്ത്രീകളും യുവാക്കളും അടക്കം നൂറുപേര്‍ ചേര്‍ന്നാണ് വാഹനം തടഞ്ഞത്. നിബന്ധനകള്‍ പാലിക്കാതെയാണ് മാലിന്യനിക്ഷേപം നടത്തുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ലാലിച്ചന്‍ ആരോപിച്ചു. ചിത്രം: KTL75, 76 Fathimapuram Malinyam ഫാത്തിമാപുരം ഡമ്പിങ്​ യാര്‍ഡിന്​ മുന്നിലെ മാലിന്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.